കേരളം

kerala

ETV Bharat / state

റേഷന്‍ മുതല്‍ എ.ടി.എം വരെ ഒരു കുടക്കീഴില്‍: വരുന്നു കെ സ്റ്റോര്‍..!

1000 റേഷൻ കടകളെ കെ സ്റ്റോറായി ഉയർത്താനാണ് സര്‍ക്കാര്‍ തീരുമാനം

k store shopping centers in kerala  റേഷന്‍ മുതല്‍ എടിഎം വരെ ഒരു കുടക്കീഴില്‍  കേരളത്തിന് സ്വന്തമായി കെ സ്റ്റോർ എന്ന പേരിൽ ഷോപ്പിങ് സെൻ്ററുകൾ  k store Keralas own shopping center  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
റേഷന്‍ മുതല്‍ എ.ടി.എം വരെ ഒരു കുടക്കീഴില്‍; വരുന്നു കെ സ്റ്റോര്‍...!

By

Published : May 29, 2022, 1:23 PM IST

തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി, കെ സ്റ്റോർ എന്ന പേരിൽ ഷോപ്പിങ് സെൻ്ററുകൾ വരുന്നു. തെരഞ്ഞെടുക്കപ്പെട്ട 1000 റേഷൻ കടകളെ കെ സ്റ്റോറായി ഉയർത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. റേഷൻ മുതൽ ബാങ്കിങ് സേവനങ്ങൾ വരെ ഒറ്റ കുടക്കീഴിലാക്കിയുള്ള സർക്കാർ കടകൾക്കുള്ള പ്രാരംഭ പ്രവർത്തനം ജൂണിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌മാർട്ട് റേഷൻകടകൾ ആശയം രൂപം മാറിയാണ് സ്‌മാര്‍ട്ട് ഷോപ്പിങ് സെൻ്ററുകളിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ കടകൾ വീതം ഈ സേവനം നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. റേഷൻ കടകൾക്ക് പകരം 1000 ചതുരശ്ര അടിയ്ക്ക്‌ മുകളിലുള്ള ഷോപ്പിങ് സെൻ്ററുകളാണ് കെ സ്റ്റോറുകൾ.

ഗ്രാമപ്രദേശങ്ങളിലെ ലൈസൻസികൾക്ക് മുൻഗണന നൽകും. റേഷൻ ഉത്‌പന്നങ്ങൾക്കൊപ്പം പാലും പച്ചക്കറിയും പലവ്യഞ്ജനങ്ങളും കെ സ്റ്റോറിൽ നിന്ന് വാങ്ങാം. പുറമെ, കറണ്ട് ബില്ലും വാട്ടർ ബില്ലും അടയ്ക്കാം. എ.ടി.എം സൗകര്യവും കെ സ്റ്റോറിൽ ഉണ്ടാകും.

ABOUT THE AUTHOR

...view details