തിരുവനന്തപുരം: കെ-റെയിൽ(K Rail) സംസ്ഥാനത്തിൻ്റെ ഭാവിക്കു വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നൽകണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായാണ് എംപിമാരുടെ യോഗം ചേർന്നത്. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്നും കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ മുന്നറിയിപ്പ് നൽകാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥ പ്രവചനം സാധ്യമാക്കണം. വയനാട്-കോഴിക്കോട് അതിർത്തിയിൽ ഡോപ്ലർ റഡാർ (Doplar Radar) സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണം. നാടിന്‍റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു