തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയിൽ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍. പൊതുജനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ജനസമക്ഷം സംവാദ പരിപാടിയിലാണ് സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കിയത്. പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കെ റെയില്‍ മാനേജിങ് ഡയറക്‌ടര്‍ വി.അജിത് കുമാര്‍ പറഞ്ഞു.
'പദ്ധതിയുമായി മുന്നോട്ട് പോകും. ഇപ്പോള്‍ പാരിസ്ഥിതികാഘാത പഠനം നടക്കുകയാണ്. സര്‍വേയുടെ ഭാഗമായി കല്ലിട്ട സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനവും നടക്കുകയാണ്. ഇതിനുശേഷം ജിയോ ടാഗ് ഇട്ട മേഖലകളില്‍ പഠനം നടത്തുമെന്നും അജിത് കുമാര്‍ പറഞ്ഞു'.