തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.ഫോൺ ഇന്‍റർനെറ്റ് സേവന പദ്ധതി അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിൻ്റെ ഭാഗമായാണ് കെ. ഫോൺ പദ്ധതി നടപ്പാക്കുന്നതെന്നും സാർവർത്രിക ഇന്‍റർനെറ്റ് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ. ഫോണിലൂടെ 30000 സർക്കാർ ഓഫിസുകൾ വിദ്യാഭ്യസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് ഉറപ്പാക്കാൻ കഴിയും. ഇതിൻ്റെ ഭാഗമായി 22000 കിലോമീറ്ററിൽ ഒഎഫ്‌സി കേബിളിങ്ങ് നടപ്പാക്കണം. ഇതിൽ 18665 കിലോമീറ്റര്‍ കേബിളിങ് പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.ഫോണിന് ഇൻഫ്രക്‌ടർ പ്രൊവൈഡർ ലൈസൻസും ഇന്‍റർനെറ്റ് പ്രൊവൈഡിങ് ലൈസൻസും ലഭിച്ചിട്ടുണ്ട്. നിലവിൽ 24000 ഓഫീസുകളിൽ കെ. ഫോൺ സേവനം നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.