കേരളം

kerala

ETV Bharat / state

സിൽവർ ലൈൻ: വായ്പ വ്യവസ്ഥകളെ കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ - വിദേശവായ്പാ വ്യവസ്ഥകൾ ഡി.പി.ആറിന് അംഗീകാരം ലഭിച്ച ശേഷം

ഫയലിൽ മന്ത്രി ഒപ്പിട്ടിട്ടുണ്ടോ എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല

K N Balagopal About Silver Line  foreign loan terms for Silver Line  സിൽവർ ലൈൻ പദ്ധതി  വിദേശവായ്പാ വ്യവസ്ഥകൾ ഡി.പി.ആറിന് അംഗീകാരം ലഭിച്ച ശേഷം  സില്‍വര്‍ ലൈനിനെകുറിച്ച് കെ.എൻ ബാലഗോപാൽ നിയമസഭയില്‍
സിൽവർ ലൈൻ; വിദേശവായ്പാ വ്യവസ്ഥകൾ ഡി.പി.ആറിന് അംഗീകാരം ലഭിച്ച ശേഷമെന്ന് കെ.എൻ ബാലഗോപാൽ

By

Published : Feb 23, 2022, 11:44 AM IST

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ വിദേശവായ്പ വ്യവസ്ഥകൾ ഡി.പി.ആറിന് അംഗീകാരം ലഭിച്ച ശേഷമേ തീരുമാനിക്കൂ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഡി.പി.ആർ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ പരിഗണനയിലാണ്. വിദേശ വായ്പയ്ക്കുള്ള അനുമതിക്കായി സംസ്ഥാന ധനകാര്യവകുപ്പ് ഗ്യാരണ്ടി നിൽക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഈ ഫയലിൽ മന്ത്രി ഒപ്പിട്ടിട്ടുണ്ടോ എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. സാമ്പത്തിക ദാതാക്കളുടെ താത്പര്യാർഥമാണ് സിൽവർ ലൈൻ പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് നിർദേശിച്ചതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ലോകത്ത് അതിവേഗ റെയിൽവേ ലൈനുകളെല്ലാം സ്റ്റാൻഡേർഡ് ഗേജിലാണ്.

Also Read: കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം

വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജാണ് അഭികാമ്യം. സ്റ്റാൻഡേഡ് ഗേജിന് അനുകൂല നിലപാടാണ് മെട്രോമാൻ ഇ ശ്രീധരനും ഉണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് മാറിയപ്പോഴാണ് അഭിപ്രായത്തിൽ മാറ്റമുണ്ടായത്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്നും കൂടുതൽ വൈകാതെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കണമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തെ ഒരു പദ്ധതിയും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാറ്റിവച്ചിട്ടില്ല. സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യതയില്ല. പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details