കേരളം

kerala

ETV Bharat / state

'ബുദ്ധിജീവികളും സാംസ്‌കാരിക നായകരും കാഷ്വല്‍ ലീവിൽ' ; രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരൻ - വണ്ടിപ്പെരിയാർ പീഡനം വാർത്ത

വികസനമല്ല സ്വർണക്കടത്തും കൊന്ന് കെട്ടിത്തൂക്കലുമാണ് നിലവിൽ കേരളത്തിൽ നടക്കുന്നതെന്ന് കെ മുരളീധരൻ

vandiperiyar murder  k muralidharan news  k muralidharan against government  കെ. മുരളീധരൻ വാർത്ത  വണ്ടിപ്പെരിയാർ പീഡനം വാർത്ത  സർക്കാരിനെതിരെ കെ മുരളീധരൻ
കെ. മുരളീധരൻ

By

Published : Jul 7, 2021, 8:21 PM IST

Updated : Jul 7, 2021, 8:57 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും കാഷ്വൽ ലീവിലാണെന്ന് കെ.മുരളീധരൻ എം.പി. വണ്ടിപ്പെരിയാറിൽ ആറ് വയസുള്ള പെൺകുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയിട്ട് ഇത്രയും ദിവസമായിട്ടും ആരും പ്രതികരിക്കാത്തത് കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read:മാതൃശിശു സൗഹൃദമാക്കാന്‍ സമഗ്ര രൂപരേഖയുമായി സര്‍ക്കാര്‍

യുഡിഎഫ് ഭരണകാലത്ത് എന്ത് സംഭവം ഉണ്ടായാലും പ്രതികരിക്കുന്നവർ ഇപ്പോൾ അഞ്ച് വർഷത്തേക്ക് കൂടി ലീവ് നീട്ടിയിരിക്കുകയാണ്.

ഈ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ഉപദേശിക്കാൻ വന്നാൽ അവരുടെ മുഖത്ത് ജനം കാറിത്തുപ്പുമെന്നും മുരളീധരൻ പറഞ്ഞു. വികസനമല്ല സ്വർണക്കടത്തും കൊന്ന് കെട്ടിത്തൂക്കലുമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.

Last Updated : Jul 7, 2021, 8:57 PM IST

ABOUT THE AUTHOR

...view details