തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ കടലാക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ 22.5 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. എറണാകുളം ചെല്ലാനത്ത് കടലാക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കടലാക്രമണം തടയാനുളള അടിയന്തിര സഹായത്തിനായി 22.5 കോടി രൂപ അനുവദിച്ചു; ജലവിഭവ മന്ത്രി
എറണാകുളം ചെല്ലാനത്ത് കടലാക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം എറണാകുളം തൃശ്ശൂർ ജില്ലക്കൾക്ക് മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയ്ക്ക് അഞ്ച് കോടിയും കൊല്ലം ജില്ലയ്ക്ക് രണ്ടര കോടിയും മലപ്പുറം കോഴിക്കോട് ജില്ലകള്‍ക്ക് രണ്ട് കോടി വീതവും കണ്ണൂർ കാസർകോട് ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
Last Updated : Jun 13, 2019, 7:03 PM IST