കേരളം

kerala

ജഡ്‌ജിന്‍റെ ഭരതനാട്യം കേരളീയം വേദിയിൽ, കരഘോഷത്തോടെ ജനം

Dance of Justice Sunitha Vimal in Keraleeyam stage: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിലെ ജസ്റ്റിസ്‌ സുനിത വിമലാണ് ചടുല താളങ്ങൾ കൊണ്ട് കാണികളെ കയ്യിലെടുത്തത്. അഭിനന്ദനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും

By ETV Bharat Kerala Team

Published : Nov 3, 2023, 2:42 PM IST

Published : Nov 3, 2023, 2:42 PM IST

Justice Sunitha Vimal dancing in Keraleeyam  Dance of Justice Sunitha Vimal  കേരളീയം വേദിയിൽ ഭരതനാട്യവുമായി ഒരു ജഡ്‌ജ്  Dance of Justice Sunitha Vimal in Keraleeyam stage  Dance of Justice Sunitha Vimal  ജസ്റ്റിസ് സുനിത വിമല്‍  ജസ്റ്റിസ് സുനിത വിമല്‍ നൃത്തം
Dance of Justice Sunitha Vimal in Keraleeyam stage

കേരളീയം വേദിയില്‍ ജഡ്‌ജിയുടെ നൃത്തം

തിരുവനന്തപുരം : കേരളീയം വേദിയിൽ ഭരതനാട്യവുമായി കാണികളെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ന്യായാധിപ (Justice Sunitha Vimal dancing in Keraleeyam program). കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിലെ ജസ്റ്റിസ്‌ സുനിത വിമലാണ് ചടുല താളങ്ങൾ കൊണ്ട് കാണികളെ കയ്യിലെടുത്തത്. താനൊരു ന്യായാധിപയെന്ന് പറഞ്ഞപ്പോഴും നൃത്തം കഴിഞ്ഞപ്പോഴും കരഘോഷത്തോടെയാണ് ജനം നർത്തകിയെ അഭിനന്ദിച്ചത്. സ്വാതി തിരുനാളിന്‍റെ പ്രിയ ഭരതനാട്യമായ തില്ലാന അവതരിപ്പിച്ച് മടങ്ങുമ്പോൾ സ്റ്റേജിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരിട്ട് അഭിനന്ദനവുമായി എത്തി (Dance of Justice Sunitha Vimal in Keraleeyam stage).

തന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ഭാരതനാട്യം കേരളീയം വേദിയിൽ അവതരിപ്പിക്കാൻ പ്രത്യേകം തയാറെടുപ്പുകൾ ആവശ്യമായിരുന്നില്ലെന്ന് ഭാരതനാട്യത്തിന് ശേഷം ജസ്റ്റിസ്‌ സുനിത വിമൽ പറഞ്ഞു. വെളുപ്പിന് നാലരക്ക് എഴുന്നേറ്റ് ഓൺലൈനായാണ് നൃത്തം പരിശീലനം. ജഡ്‌ജ് ഡാൻസ് കളിക്കുന്നുവെന്ന അതിശയം എല്ലാവരിലും കണ്ടുവെന്ന് സുനിത വിമൽ പറയുന്നു.

എന്നാൽ അഭിഭാഷക വൃത്തിയാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെ - 'ഔദ്യോഗിക ജീവിതവും കലയും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ജോലിയില്‍ കൃത്യവിലോപം നടത്താതെ കലയെ മുന്നോട്ട് കൊണ്ടുപോകണം'. ജസ്റ്റിസ് സുനിത വിമലിന് പിന്തുണയുമായി ഗുരുവും ഒപ്പമുണ്ടായിരുന്നു. തിരക്കുള്ള വ്യക്തിയായതിനാല്‍ തന്‍റെ സൗകര്യം നോക്കിയാണ് ഗുരു തനിക്ക് ക്ലാസുകള്‍ എടുക്കുന്നത് എന്ന് സുനിത വിമല്‍ പറഞ്ഞു. ഒരു ജഡ്‌ജിയെ ശിഷ്യയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗുരുവും പറയുന്നു.

കേരളീയത്തിന്‍റെ രണ്ടാം ദിനത്തിൽ കേരളം വളരുന്നു എന്ന പശ്ചാത്തലം ആസ്‌പദമാക്കിയ നൃത്ത പരിപാടിയിലായിരുന്നു നിറഞ്ഞ സദസിന് മുന്നിലെ ജസ്റ്റിസ്‌ സുനിത വിമലിന്‍റെ ഭരതനാട്യം.

ABOUT THE AUTHOR

...view details