തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. ഉദ്യോഗാർഥികളുടെ നീതി നിഷേധത്തില്‍ സ്വേച്ഛാധിപതികളുടെ കണ്ണ് തുറക്കുന്നില്ല. ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞുവെന്ന ന്യായം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും കെമാൽ പാഷ പറഞ്ഞു. ജോലി കിട്ടണമെങ്കിൽ ഡിവൈഎഫ്ഐയിൽ ചേരണം. ഭരിക്കുന്നവർ ജനങ്ങളുടെ കണ്ണുനീർ കാണുന്നവര്‍ ആയിരിക്കണമെന്നും രാജാക്കന്മാർ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ - മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കമാൽ പാഷ
ഭരിക്കുന്നവർ ജനങ്ങളുടെ കണ്ണുനീർ കാണുന്നവരായിരിക്കണമെന്നും രാജാക്കന്മാർ ആകരുതെന്നും കെമാല്‍ പാഷ
മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കമാൽ പാഷ
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സിനെ വീട്ടിൽ പറഞ്ഞു വിട്ടത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അവർക്ക് ഒന്നും കിട്ടാൻ പോകുന്നില്ലെന്നും കെമാൽ പാഷ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സിന്‍റെ മഹാസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സർക്കാരിനെതിരെ കെമാൽ പാഷ തുറന്നടിച്ചത്. നൂറ് കണക്കിന് പേരാണ് മഹാസംഗമത്തിൽ പങ്കെടുത്തത്.
Last Updated : Mar 3, 2021, 3:31 PM IST