കേരളം

kerala

ETV Bharat / state

സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ: നിയമനിര്‍മാണം അടുത്ത സഭ സമ്മേളനത്തില്‍ - ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സജി ചെറിയാൻ

റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവരുന്നു. ഡബ്ല്യുസിസി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരുമെന്ന് മന്ത്രി സജി ചെറിയാൻ.

Justice Hema Committee Report Legislation saji cheriyan  wcc on justice hema committee report  saji cheriyan on justice hema committee report  legislation for Safety of women in the film industry  ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സജി ചെറിയാൻ  ഡബ്ല്യുസിസി ചലച്ചിത്ര മേഖലയിലെ വനിതകളുടെ സുരക്ഷിതത്വം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നിർമാണം അടുത്ത സഭ സമ്മേളനത്തിലെന്ന് സജി ചെറിയാൻ

By

Published : Mar 17, 2022, 12:58 PM IST

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ നിയമ നിർമാണം അടുത്ത സഭ സമ്മേളനത്തിൽ. ചലച്ചിത്ര മേഖലയിലെ വനിതകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമ നിർമാണം അനിവാര്യമാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ എടുത്തു ചാടി നിയമ നിർമാണം നടത്താൻ കഴിയില്ലെന്നും മന്ത്രി.

കെ.കെ രമ അവതരിപ്പിച്ച സബ്‌മിഷന് മറുപടി നൽകുകയായിരുന്നു സജി ചെറിയാൻ. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവരുന്നു. ഡബ്ല്യുസിസി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരും. വനിത സിനിമ പ്രവർത്തകരുടെ സ്വകാര്യത കണക്കിലെടുത്ത് റിപ്പോർട്ടിൻ്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read: സിനിമ സെറ്റുകളിൽ സ്ത്രീ സുരക്ഷ സംവിധാനം വേണം: ഹൈക്കോടതി

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details