കേരളം

kerala

ETV Bharat / state

വാഹനാപകടത്തിൽ ഡോക്ടര്‍ മരിച്ചു - റോഡ് അപകട വാർത്തകൾ

ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഡോ. ബാലകൃഷ്‌ണൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

thiruvananthapuram accident news  road accident news  junior doctor accident  trivandrum accidents  തിരുവനന്തപുരം അപകട വാർത്തകൾ  റോഡ് അപകട വാർത്തകൾ  ഡോക്ടർ അപകടത്തിൽ മരിച്ചു
ജൂനിയർ ഡോക്‌ടർ വാഹനാപകടത്തിൽ മരിച്ചു

By

Published : Nov 9, 2020, 7:34 PM IST

തിരുവനന്തപുരം:മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ജൂനിയർ ഡോക്‌ടർ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം പട്ടത്താനം വടക്കേവിള ഡോ. ബാലകൃഷ്‌ണൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് ആറ്റിങ്ങലിനു സമീപം കോരാണിയിൽ ഡോ. ബാലകൃഷ്‌ണൻ യാത്ര ചെയ്‌തിരുന്ന ബൈക്കും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച രാവിലെയാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ടു പേർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details