തിരുവനന്തപുരം:കേരള നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വിധി ഇന്ന്. 2015 മാർച്ച് 13ന് കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനാണ് സർക്കാർ അപേക്ഷ നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. സഭാംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദം. കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ തടസവാദം ഉന്നയിച്ചിരുന്നു.
നിയമസഭയിലെ കയ്യാങ്കളി; കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വിധി ഇന്ന്
മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനാണ് സർക്കാർ അപേക്ഷ നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.
നിയമസഭയിലെ കയ്യാങ്കളി; കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വിധി ഇന്ന്
അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവൻ എന്നിവർക്കെതിരെയാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്.