കേരളം

kerala

ETV Bharat / state

സ്വപ്‌നത്തിന് പിന്നാലെ പറന്നു; അഭിമാന നേട്ടവുമായി ജെനി ജെറോം - youngest female commercial pilot

ഷാർജയിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയ എയർ അറേബ്യ (G9- 449) വിമാനത്തിന്‍റെ സഹപൈലറ്റായിരുന്നു ജെനി.

Enter Keyword here.. ജെനി ജെറോം  എയർ അറേബ്യ  എയർ അറേബ്യ സഹപൈലറ്റ്  jeni jerome the youngest female commercial pilot  youngest female commercial pilot kerala  youngest female commercial pilot  jeni jerome
അഭിമാന നേട്ടവുമായി ജെനി ജെറോം

By

Published : May 23, 2021, 1:09 PM IST

തിരുവനന്തപുരം: സ്വപ്‌ന സാക്ഷാത്‌കാരത്തിന്‍റെ സന്തോഷ നിമിഷത്തിലാണ് ജെനി ജെറോം എന്ന ഇരുപത്തിമൂന്നുകാരി. കേരളത്തിന്‍റെ തെക്കൻ തീരദേശ മേഖലയായ പൂവാർ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോം സ്വന്തം നാട്ടിലേക്ക് വിമാനം പറപ്പിച്ചെത്തിയപ്പോൾ അത് സ്വപ്‌ന സാഫല്യത്തിന്‍റെയും അഭിമാന നേട്ടത്തിന്‍റെയും നിമിഷങ്ങൾ.

ഷാർജയിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയ എയർ അറേബ്യ (G9- 449) വിമാനത്തിന്‍റെ സഹപൈലറ്റായിരുന്നു ജെനി. സ്വന്തം നാട്ടിൽ പറന്നിറങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുൻമന്ത്രി കെ.കെ ശൈലജയുടെയും ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെയും അഭിനന്ദനവും. സ്വപ്‌നങ്ങളെ സ്വപ്‌നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്‌കരിക്കുന്ന യുവത്വം വരും തലമുറയ്‌ക്ക് മാതൃകയാണെന്നാണ് ജെനിയെ പരാമർശിച്ച് കെ.കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്. തീരമേഖലയായ കൊച്ചുതുറയിൽ നിന്ന് ജോലിക്കായി കുടുംബസമേതം ഷാർജയിൽ കുടിയേറിയ ജെറോം ജോറിസിന്‍റെയും ബിയാട്രിസിന്‍റെയും മകളാണ് ജെനി. ജെനിയും സഹോദരൻ ജെബിയും പഠിച്ചതും വളർന്നതും ഷാർജയിലായിരുന്നു. സ്‌കൂൾ പഠനകാലത്ത് തന്നെ ജെനിയുടെ ആഗ്രഹമായിരുന്നു വിമാനം പറപ്പിക്കൽ. പ്ലസ്‌ടുവിന് ശേഷം, ആഗ്രഹത്തെ ലക്ഷ്യമായി കണ്ട് പൈലറ്റ് ആകാനുള്ള പരിശ്രമം തുടങ്ങി.

ജെനിയുടെ സ്വപ്‌നത്തിന്‍റെ വലിപ്പമറിഞ്ഞ കുടുംബവും അവളുടെ കൂടെ നിന്നു. എയർ അറേബ്യയുടെ ആൽഫ ഏവിയേഷൻ അക്കാദമിയിലായിരുന്നു പരിശീലനം. പരിശീലനത്തിനിടെ രണ്ടു വർഷം മുൻപ് വിമാനം തകർന്നു വീണെങ്കിലും ജെനിയും പരിശീലകനും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ അതിലൊന്നും ജെനി ഭയന്നില്ല. തുടർന്ന് ലക്ഷ്യത്തിലുറച്ച് പരിശീലനം പൂർത്തിയാക്കിയ ജെനി ഒടുവിൽ വിമാനം സ്വയം പറപ്പിച്ചെത്തി. തന്‍റെ സ്വപ്‌ന സാക്ഷാത്‌കരത്തിലൂടെ തീരദേശ മേഖലക്കും വനിതകൾക്കും മാതൃകയായി മാറിയ ജെനിക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദന പ്രവാഹമാണ്.

ABOUT THE AUTHOR

...view details