കേരളം

kerala

ETV Bharat / state

പൊലീസിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം - ജനയുഗം

ഐഎഎസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ചു തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് വിമര്‍ശനം

Janayugam

By

Published : Aug 5, 2019, 2:03 PM IST

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. കേരളം പ്രതീക്ഷിക്കുന്ന നടപടികള്‍ അല്ല പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, തിരുത്തല്‍ ഉണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
കസ്റ്റഡി മരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതി രഹിതമായ നടപടികളുടെയും പേരില്‍ പൊലീസ് സംവിധാനത്തിനും സര്‍ക്കാരിനും നാണക്കേടുണ്ടാകുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ കേട്ട പഴിക്ക് കണക്കില്ല, സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ നടപടികള്‍ വൈകുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയക്കുന്നുണ്ടോ എന്ന് സംശയം ഉയരുന്നത് സ്വാഭാവികമാണ്. കേരളം പ്രതീക്ഷിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച നയങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണ് പൊലീസില്‍ നിന്നുണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details