കേരളം

kerala

ETV Bharat / state

സിപിഎം-മാധ്യമ പോരില്‍ നിലപാട് പറഞ്ഞ് ജനയുഗം - cpi

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജനയുഗം. വിമര്‍ശിക്കുന്നവരുടെ തായ് വേര് തിരയുന്നവര്‍ അടിമണ്ണിളകുന്നത് അറിയില്ല.

Janayugam editorial  cyber attack  Medias  cyber bullying  cpi  janayugam
സിപിഎം-മാധ്യമ പോരില്‍ നിലപാട് പറഞ്ഞ് ജനയുഗം

By

Published : Aug 13, 2020, 5:38 PM IST

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം സംബന്ധിച്ച് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശകരുടെ തായ് വേര് ചികഞ്ഞ് സ്വന്തം അടിമണ്ണൊലിച്ചുപോകരുത് എന്ന തലക്കെട്ടോടെയാണ് നിലവിലെ മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെയും ഇതിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള നടപടികളെയും ജനയുഗം വിമര്‍ശിക്കുന്നത്. മാധ്യമ പ്രവര്‍ത്തനം സംബന്ധിച്ച മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ മറക്കുകയാണെന്നും കേട്ടറിവുകള്‍ വാര്‍ത്തയാക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും ചുണ്ടിക്കാട്ടിയാണ് ജനയുഗം എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോകരുത് എന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി പരാമര്‍ശം ഉള്‍പ്പെടെയും മുഖപ്രസംഗം പരാമര്‍ശിക്കുന്നു. കോടതികള്‍ മാത്രമല്ല, പൊതുസമൂഹമാകെയും മാധ്യമങ്ങളെ വിലയിരുത്തുന്നുണ്ടെന്ന് മറക്കരുത്.

ജനാധിപത്യത്തിന്‍റെ നാലാം തൂണ് ആണെന്ന ബോധ്യം നഷ്ടപ്പെടുകയോ തങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതരല്ല എന്ന തോന്നലുണ്ടാകുകയോ ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിവിധ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന പ്രചരണങ്ങളെയും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നു. ചാനല്‍ ചര്‍ച്ചകളിലെ പരദൂഷണവിശേഷങ്ങള്‍ വിവാദങ്ങളിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ചില വിഷയങ്ങളുടെ പേരില്‍ പക്ഷം ചേര്‍ന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും അപഹാസ്യരാക്കുന്നത് നിയന്ത്രിക്കപ്പെടണം. മോര്‍ഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാന്‍ പലരും സോഷ്യല്‍മീഡിയ വഴി ശ്രമിച്ചത് കേരളം ചര്‍ച്ച ചെയ്ത നാളുകളാണ് കടന്നുപോയത്. അണികളേക്കാള്‍ തരംതാണ നിലയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ചകളും മറ്റും നടത്തുന്നത് രാഷ്ട്രീയ ജീര്‍ണ്ണതയായി മാത്രമേ സമൂഹം കാണുകയുള്ളൂവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ABOUT THE AUTHOR

...view details