രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് കൊവിഡ്; തിരുവനന്തപുരം ജയിൽ ആസ്ഥാനം അടച്ചു - തിരുവനന്തപുരം
മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിർദേശം നൽകി
തിരുവനന്തപുരം ജയിൽ ആസ്ഥാനം അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനം അടച്ചു. ഇവിടെ ശുചീകരണത്തിനായി നിയോഗിച്ച രണ്ട് ജയിൽ അന്തേവാസികൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് തീരുമാനം. ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിർദേശം നൽകി. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്ക് ഉൾപ്പടെ 102 പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.