തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപകമായതിനെ തുടർന്ന് സാനിറ്റൈസറുകളുടെ അഭാവം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മെഡിക്കല്‍ സ്റ്റോറുകളില്‍ സാനിറ്റൈസർ കിട്ടാനില്ല. ഉത്പനത്തിന് കുറവ് വന്നതോടെ വിലയും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ക്ഷാമം പരിഹരിക്കുന്നതിന് ജയില്‍ വകുപ്പ് സാനിറ്റൈസർ നിർമാണവുമായി മുന്നോട്ട് വന്നത്.
കൊവിഡ് പ്രതിരോധം; സാനിറ്റൈസർ നിർമാണവുമായി ജയില്‍ വകുപ്പ് - jail authority news
മെഡിക്കല്‍ സ്റ്റോറുകളില്‍ സാനിറ്റൈസർ കിട്ടാതെ വന്നതോടെയാണ് ജയില്‍ അധികൃതർ പുതിയ സംരംഭവുമായി രംഗത്ത് എത്തിയത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, സാനിറ്റൈസർ നിർമാണവുമായി ജയില്‍ വകുപ്പും
വിദഗ്‌ധരുടെ നിർദ്ദേശ പ്രകാരം പ്രത്യേക അനുപാതത്തിലാണ് സാനിറ്റൈസർ തയ്യാറാക്കുന്നത്. പ്രധാന മിശിത്രമായ ഐസോ പ്രൊപൈല്‍ ആല്‍ക്കഹോൾ കിട്ടാനില്ലാത്തത് നിർമാണത്തെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് ഇത് എത്തിക്കാനാണ് തീരുമാനം. പൊതു സ്ഥലങ്ങളിലടക്കം സാനിറ്റൈസർ എത്തിക്കുമെന്ന് തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ പറഞ്ഞു.