തിരുവനന്തപുരം: വിശ്വാസികൾക്ക് മാന്യമായ ശവസംസ്‌കാരം നിഷേധിക്കുന്നതായി ആരോപിച്ച് യാക്കോബായ സഭ പ്രതിഷേധ റാലി നടത്തി. ശവപ്പെട്ടിയും വഹിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് യാക്കോബായ സഭ റാലി നടത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്‍റെ രീതി മാറുമെന്നും റാലി ഉദ്ഘാടനം ചെയ്‌ത് മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
നീതി നിഷേധം: ശവപ്പെട്ടി വഹിച്ച് യാക്കോബായ സഭയുടെ പ്രതിഷേധ റാലി - thiruvananthapuram latest news
ശവപ്പെട്ടിയും വഹിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് യാക്കോബായ സഭ റാലി നടത്തിയത്
പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് സഭാവിശ്വാസികള്‍ പങ്കെടുത്തു. സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച റാലി സീനിയർ മെത്രാപൊലീത്ത ഡോ.എബ്രഹാം മാർ സേവേറിയോസ് ഫ്ലാഗ് ഓഫ് ചെയ്തു. മൃതദേഹ സംസ്‌കാരണത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഓർത്തഡോക്‌സ് സഭയുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ കേരള ഗവർണറെയും മുഖ്യമന്ത്രിയെയും നേരിൽ കണ്ടിരുന്നു. എന്നാൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിശ്വാസികളെ രംഗത്തിറക്കിയത്.
യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സാന്ത്രയോസ് മെത്രാപൊലീത്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടേറിയറ്റിനു മുന്നിൽ സഹനസമരം തുടരുകയാണ്.