കേരളം

kerala

ETV Bharat / state

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ഐ.ടി സെക്രട്ടറിയെ മാറ്റിയേക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ എങ്ങനെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയോട് വിശദീകരണം തേടും.

സ്വര്‍ണക്കടത്ത് വിവാദം ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ഐ.ടി സെക്രട്ടറി മുഖ്യമന്ത്രി Thiruvananthapuram smuggling gold it secretary
സ്വര്‍ണക്കടത്ത് വിവാദം;ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെ മാറ്റാന്‍ സാധ്യത

By

Published : Jul 7, 2020, 8:49 AM IST

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെ മാറ്റിയേക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ എങ്ങനെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയോട് വിശദീകരണം തേടും. തന്‍റെ അറിവോടെയല്ല സ്വപ്‌ന സുരേഷിന്‍റെ നിയമനം നടന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലാണ് നിയമനം നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കും.

ABOUT THE AUTHOR

...view details