കേരളം

kerala

ETV Bharat / state

സംസ്ഥാന ഐടി വകുപ്പിൽ അനധികൃത നിയമനം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല - Ramesh Chennithala

ഐടി മിഷനിൽ അമേരിക്കൻ പൗരത്വമുള്ള സ്ത്രീ വരെ ക്രമവിരുദ്ധമായി ജോലി ചെയ്യുകയാണ്. ഇക്കാര്യങ്ങളിൽ അന്വേഷണം വേണം.

തിരുവനന്തപുരം  ഐടി വകുപ്പ്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ശിവശങ്കരൻ ഐടി സെക്രട്ടറി  Opposition leader  Ramesh Chennithala  IT Department
സംസ്ഥാന ഐടി വകുപ്പിൽ അനധികൃത നിയമനം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല

By

Published : Jul 9, 2020, 1:03 PM IST

തിരുവനന്തപുരം:സംസ്ഥാന ഐടി വകുപ്പിൽ പിൽ വാതിൽ നിയമനങ്ങളും അനധികൃത നിയമനം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനിൽ അമേരിക്കൻ പൗരത്വമുള്ള സ്ത്രീ വരെ ക്രമവിരുദ്ധമായി ജോലി ചെയ്യുകയാണ്. ഇക്കാര്യങ്ങളിൽ അന്വേഷണം വേണം. ശിവശങ്കരൻ ഐടി സെക്രട്ടറി ആയിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ പറയുന്ന സ്ത്രീക്ക് ലക്ഷങ്ങൾ ശമ്പളം കൊടുത്തത് അഴിമതിയാണ്. ഈ കള്ളക്കടത്തിൽ എല്ലാം ഒത്താശ ചെയ്ത ശിവശങ്കരന് അവധി നൽകി വീട്ടിലിരുത്തുകയല്ല, കേസെടുത്ത് അന്വേഷണം നടത്തുകയാണ് വേണ്ടത്. അത് ചെയ്യാത്തത് ശിവശങ്കരനെ മുഖ്യമന്ത്രിക്ക് പേടി ആയതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാന ഐടി വകുപ്പിൽ അനധികൃത നിയമനം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല

സ്വർണക്കള്ളക്കടത്ത് കേസ് മന്ത്രിസഭ തീരുമാനമെടുത്തത് സിബിഐക്ക് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചു കൊണ്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചാൽ പ്രതിപക്ഷം അനുവദിക്കില്ല. ഇത്രയും വലിയ അഗ്നിപർവ്വതത്തിൽ മുകളിലാണ് സർക്കാർ എന്ന് ഇപ്പോഴാണ് മനസ്സിലായത്. കൊവിഡ് കാലത്തെ സുവർണാവസരം ആയി കണ്ട് സർക്കാർ പണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരും. തിങ്കളാഴ്ച യുഡിഎഫ് അടിയന്തരയോഗം ചേർന്നു കൂടുതൽ സമരപരിപാടികൾ തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details