കേരളം

kerala

ETV Bharat / state

ഐഎസ്ആർഒ ചാരക്കേസ് : മുൻ സിബിഐ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണമെന്ന ഹര്‍ജി തള്ളി - സിബിഐ

ഹർജി നൽകിയത് ഐഎസ്ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി വിജയന്‍

ISRO spy case  ISRO rejects plea  CBI official  ISRO  ഐഎസ്ആര്‍ഒ ചാരക്കേസ്  മുൻ സിബിഐ ഉദ്യോഗസ്ഥര്‍  സിബിഐ  നമ്പി നാരായണന്‍
ഐഎസ്ആർഒ ചാരക്കേസ്; മുൻ സിബിഐ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണ ഹര്‍ജി തള്ളി

By

Published : Sep 20, 2021, 8:47 PM IST

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിച്ച മുൻ സിബിഐ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. സ്വകാര്യ ഹർജി നൽകാന്‍ പരാതിക്കാരന് നിയമപരമായ അവകാശമില്ലെന്ന സിബിഐ വാദം പരിഗണിച്ചാണ് കോടതി നടപടി.

ഐഎസ്ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി വിജയനാണ് ഹർജി നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയുടേതാണ് ഉത്തരവ്. നമ്പി നാരായണന്‍റെ സ്വാധീനത്തിന് വഴങ്ങി മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഹരി വത്സൻ കേസ് നിയമപരമായല്ല അന്വേഷിച്ചതെന്നാണ് ഹർജിയിലെ ആരോപണം.

കൂടുതല്‍ വായനക്ക്: സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശം വിശദമായ ചർച്ചകൾക്കുശേഷം : ആരോഗ്യ മന്ത്രി

പവർ ഓഫ് അറ്റോർണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി നൽകിയതിന്‍റെ രേഖകകളും ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ ഹാജരാക്കിയിരുന്നു.

ചാരക്കേസ് അട്ടിമറിക്കാൻ സിബിഐ ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്ന ആരോപണത്തിനും വ്യക്തമായ രേഖകൾ ഹർജിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരന്‍റെ നിലപാട്. എന്നാല്‍ എതിർ കക്ഷിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം നേരത്തേ സിബിഐ കോടതിയും തള്ളിയിരുന്നു.

ABOUT THE AUTHOR

...view details