കേരളം

kerala

ETV Bharat / state

പൊലീസ് ആക്ട് ഭേദഗതിയിൽ പോരായ്‌മ ഇല്ലെന്ന് തോമസ് ഐസക്

ആരെയും വിമർശിക്കാൻ പാടില്ല എന്ന് ആക്ട് പറയുന്നില്ല. ആക്ടിൽ ഭേദഗതി സംബന്ധിച്ച് നിയമ മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

പൊലീസ് ആക്ട്  തിരുവനന്തപുരം  പൊലീസ് ആക്ട് ഭേദഗതി  isac-about-police-act  issac  ധനമന്ത്രി തോമസ് ഐസക്  ധനമന്ത്രി തോമസ് ഐസക്ക്
പൊലീസ് ആക്ട് ഭേദഗതിയിൽ പോരായ്മ ഇല്ലെന്ന് തോമസ് ഐസക്

By

Published : Nov 22, 2020, 12:57 PM IST

തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിയിൽ പോരായ്മ ഇല്ലെന്ന് സർക്കാരിന് ഉത്തമ ബോധ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മറിച്ചൊരു അനുഭവമുണ്ടായാൽ അക്കാര്യം അപ്പോൾ പരിഗണിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കള്ള പ്രചാരണങ്ങൾക്കും കലാപ ആഹ്വാനത്തിനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമൂഹത്തിൽനിന്ന് ഉയർന്ന ആവശ്യമാണ്. ആരെയും വിമർശിക്കാൻ പാടില്ല എന്ന് ആക്ട് പറയുന്നില്ല. ആക്ടിൽ ഭേദഗതി സംബന്ധിച്ച് നിയമ മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

പൊലീസ് ആക്ട് ഭേദഗതിയിൽ പോരായ്മ ഇല്ലെന്ന് തോമസ് ഐസക്

സൈബർ ആക്രമണങ്ങളെ നേരിടാൻ സംസ്ഥാനത്തെ പര്യാപ്‌തമായ നിയമം നിലവിലില്ലെന്ന വിശദീകരണത്തോടെയാണ് പുതിയ ഭേദഗതി വരുത്താൻ സർക്കാർ തീരുമാമനായത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ വിജ്ഞാപനമിറക്കിയത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുൾപ്പെടെ പ്രത്യാഘാതം ഉണ്ടാക്കുമെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഏത് തരത്തിലുള്ള വാർത്തകളും അപകീർത്തികരമായി വന്നാൽ അഞ്ചു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഇത്തരത്തിൽ ഒരു മാധ്യമ വാർത്തയുടെ പേരിൽ ആർക്കും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാലുടൻ പൊലീസിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തണം. ഇത് ദുരുപയോഗം ചെയ്യുമെന്നാണ് വിമർശനം.

ABOUT THE AUTHOR

...view details