തിരുവനന്തപുരം: കൂടത്തായി കൊലപാതകത്തിൽ ഡൽഹി എയിംസിലെ ഫോറൻസിക് വിദഗ്ധൻ ടി.ഡി. ഡോഗ്രയുടെ സഹായം തേടുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. വിദഗ്ധരുടെ നിർദേശം അനുസരിച്ചു മാത്രമെ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങളുടെ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയുള്ളൂവെന്നും ബെഹ്റ അറിയിച്ചു.
കൂടത്തായി കൊലപാതകം; ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടുമെന്ന് ഡിജിപി
എയിംസിലെ ഫോറന്‍സിക് വിദഗ്ധന്റെ സഹായം തേടും. ആവശ്യമെങ്കില്‍ അന്വേഷണം വിപുലീകരിക്കും.
കൂടത്തായി കൊലപാതക പരമ്പര; വിദഗ്ധരുടെ നിർദേശം തേടുമെന്ന് ബെഹ്റ
ആവശ്യമെങ്കിൽ അന്വേഷണ സംഘം വീണ്ടും വിപുലീകരിക്കും. ഓരോ കേസും പ്രത്യേകം അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. കേസ് വെല്ലുവിളി നിറഞ്ഞതാണെന്നും അതിനാല്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചതായും ഡിജിപി നേരത്തെ പറഞ്ഞിരുന്നു. സംഭവവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നും ഡിജിപി അറിയിച്ചിരുന്നു.
Last Updated : Oct 10, 2019, 1:23 PM IST