തിരുവനന്തപുരം:ഒളിവിൽ പോയി ഏഴ് ദിവസം പിന്നിടുമ്പോഴും സ്വപ്‌നയെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്‌ന ഒളിവിൽ പോയത്. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. അതേ സമയം സ്വപ്‌ന തിരുവനന്തപുരത്തെ ബ്രൈമൂർ എസ്‌റ്റേറ്റില്‍ ഉണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സ്വപ്‌ന വഴി ചോദിച്ചതായി നന്ദിയോട് സ്വദേശി വെളിപ്പെടുത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം - swapna
കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്‌ന ഒളിവിൽ പോയത്. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല
സ്വപ്നയെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം
സ്വപ്ന സഞ്ചരിച്ചുവെന്ന് കരുതുന്ന വെള്ള ഇന്നോവ കാർ നന്ദിയോട് വഴി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. എന്നാൽ കഴിഞ്ഞ ദിവസം ബ്രൈമൂർ എസ്‌റ്റേറ്റില്‍ പരിശോധന നടത്തിയെങ്കിലും സ്വപ്‌നയെ കണ്ടെത്താനായില്ല. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എൻഐഎ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ സ്വപ്‌ന മൂന്നാറിലേക്ക് കടന്നതായും വിവരമുണ്ട്.