തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പിന്‍റെ സമം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്‌ട്ര വനിത ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. മുതിര്‍ന്നവര്‍ക്ക് 300 രൂപയും, വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
അന്താരാഷ്ട്ര വനിത ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു - സിനിമ
ദേശീയ അന്തര്‍ ദേശീയ സിനിമകളും, ഡോക്യുമെന്‍ററികളും, ഫീച്ചര്‍ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും
അന്താരാഷ്ട്ര വനിത ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
ജൂലൈ 16,17,18 തിയ്യതികളിലാണ് മേള അരങ്ങേറുക. മേളയില്‍ വനിത സംവിധായകരുടെ 24 സിനിമകളാണ് പ്രദർശിപ്പിക്കുക. മലയാളത്തിന് പുറമെ ദേശീയ അന്തർ ദേശീയ സിനിമകളും, അവാർഡിന് അർഹമായ ഡോക്യുമെന്‍ററികളും, ഫീച്ചർ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.