കേരളം

kerala

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

By

Published : Aug 25, 2022, 7:59 PM IST

Updated : Aug 25, 2022, 8:37 PM IST

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അപർണ ബാലമുരളിക്ക് നല്‍കി ആരംഭിച്ചു

International Documentary Fest  IDSFFK  IDSFFK Delegate Pass  IDSFFK Delegate Pass Booking  Delegate Pass for International Documentary Fest  രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള  ഡെലിഗേറ്റ് പാസ്  ഡെലിഗേറ്റ് പാസ് വിതരണം  ചലച്ചിത്ര അക്കാദമി  ചലച്ചിത്ര അക്കാദമി ചെയർമാൻ  മികച്ച നടി  ദേശീയ പുരസ്‌കാരം  മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം  അപർണാ ബാലമുരളി  തിരുവനന്തപുരം  ഐഡിഎസ്എഫ്എഫ്കെ  മേള  പാസുകൾ
രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം : രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്കെ) ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അപർണ ബാലമുരളിക്ക് നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ഐഡിഎസ്എഫ്എഫ്കെ പോലുള്ള അഭിമാനകരമായ മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങിയ ശേഷം അപർണ പറഞ്ഞു. ഈ മേള വലിയ വിജയമാകട്ടെയെന്നും അപർണ ആശംസ അറിയിച്ചു. തുടർന്ന് ഫെസ്‌റ്റിവൽ ഓഫിസിന്റെ ഉദ്ഘാടനം അപർണ നിർവഹിച്ചു.

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു. കൈരളി തിയേറ്ററിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടറിലൂടെ പ്രതിനിധികൾക്കുള്ള പാസുകൾ വിതരണം ചെയ്യും. 1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് ആരംഭിക്കുന്നത്. മേളയിൽ ഒഴിവുള്ള പാസുകൾക്കായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷനും പുരോഗമിക്കുകയാണ്. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപ വീതവും വിദ്യാർഥികൾ 200 രൂപ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങൾ 8304881172 എന്ന നമ്പറിൽ ലഭ്യമാണ്.

Last Updated : Aug 25, 2022, 8:37 PM IST

ABOUT THE AUTHOR

...view details