തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ പരിശോധന. ഇരുസംസ്ഥാനത്തെയും ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട മാർഗ നിർദശങ്ങൾ നൽകാനാണ് സംസ്ഥാന അതിർത്തിയിൽ ജില്ലാ കലക്ടർ എത്തിയത്. അത്യാഹിത രോഗികളുമായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റിലുള്ള ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കടത്തി വിടണമെന്ന് കലക്‌ടർ പ്രത്യേക നിർദേശം നൽകി.
കളിയിക്കാവിളയിൽ ജില്ലാ കലക്‌ടറുടെ പരിശോധന - തിരുവനന്തപുരം വാർത്ത
അത്യാഹിത രോഗികളുമായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റിലുള്ള ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കടത്തി വിടണമെന്ന് കലക്‌ടർ പ്രത്യേക നിർദേശം നൽകി.
കളിയിക്കാവിളയിൽ തിരുവനന്തപുരം ജില്ലാ കലക്‌ടറുടെ പരിശോധന
ചരക്കുവാഹനങ്ങളിൽ രണ്ടുപേരെ മാത്രമേ കടത്തി വിടാവൂവെന്നും അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധന കർശനമാക്കണമെന്നും കലക്ടർ നിർദേശിച്ചു. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി പങ്കിടുന്ന പൊയിന്‍റുകളിൽ കലക്ടർ നേരിട്ടെത്തി പൊലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യപ്രവർത്തകരോടും സ്ഥതിഗതികൾ വിലയിരുത്തിയാണ് മടങ്ങിയത്. അതേസമയം ഇന്നുമുതൽ തമിഴ്നാട്ടിൽ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
Last Updated : Apr 26, 2020, 6:15 PM IST