കേരളം

kerala

ETV Bharat / state

Inspection in rice flour manufacturing units അരിപ്പൊടി നിര്‍മാണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന; 2 സ്ഥാപനങ്ങള്‍ പൂട്ടി

Food and safety department : അരിപ്പൊടി നിര്‍മാണ യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ പൂട്ടി. ഗുരുതര വീഴ്‌ചകള്‍ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ.

Inspection in rice flour manufacturing units  kerala food and safety squad  kerala food and safety squad raid in food unit  rice flour manufacturing units checking  rice flour manufacturing unit raid  food and safety raid in rice flour manufacturing  അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന  അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ റെയ്‌ഡ്  അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളിൽ പരിശോധന  അരിപ്പൊടി നിര്‍മ്മാണ യൂണിറ്റ് റെയ്‌ഡ്  ഭക്ഷ്യസുരക്ഷ വകുപ്പ്  Rice flour manufacturing units  food and safety  ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന  മിന്നൽ പരിശോധന ഭക്ഷ്യ സുരക്ഷ  ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന  ഭക്ഷ്യസുരക്ഷ
Inspection in rice flour manufacturing units

By

Published : Aug 19, 2023, 7:33 AM IST

Updated : Aug 19, 2023, 10:18 AM IST

തിരുവനന്തപുരം :ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ (food and safety) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മാണ യൂണിറ്റുകളില്‍ (Rice flour manufacturing units) പരിശോധന. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പപൊടി എന്നീ നിര്‍മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണ് അരിപ്പൊടി (Rice flour).

ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാന്‍ഡുകളില്‍ കീടനാശിനി അവശിഷ്‌ടം നിശ്ചിത അളവില്‍ കൂടുതലായി കാണപ്പെടുന്നു എന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.

ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടന്നത്. 68 സ്‌ക്വാഡുകളാണ് സംസ്ഥാന വ്യാപകമായി ഇന്നലെ പരിശോധന നടത്തിയത്. 199 മില്ലുകളില്‍ പരിശോന നടത്തി. കൊല്ലം, കോട്ടയം ജില്ലകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു.

ഗുരുതര വീഴ്‌ചകള്‍ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടിസ് നല്‍കി. ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടിസും നല്‍കി. 104 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 75 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബുകളില്‍ പരിശോധനക്കായി അയച്ചു.

ഇടുക്കി (Idukki) ജില്ലയില്‍ മറ്റൊരു ദിവസം പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ തീരുമാനം. പല സ്ഥാപനങ്ങളും വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പ്രകാരമല്ലാതെ ഉത്‌പാദിപ്പിക്കുന്ന അരിപ്പൊടി പിടിച്ചെടുക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നും പരിശോധനകള്‍ നടത്തി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് വകുപ്പിന്‍റെ തീരുമാനം.

സപ്ലൈക്കോ പീപ്പിള്‍ ബസാറിൽ മന്ത്രിയുടെ പരിശോധന : സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോ പീപ്പിള്‍ ബസാര്‍ 10 മണിയായിട്ടും തുറന്ന് പ്രവർത്തിക്കാത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ഇടപെട്ടിരുന്നു. മന്ത്രി ജി ആര്‍ അനിലിന്‍റെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈക്കോ പീപ്പിള്‍ ബസാറാണ് 10 മണിയായിട്ടും തുറന്ന് പ്രവര്‍ത്തിക്കാതിരുന്നത്. സാധനങ്ങള്‍ വാങ്ങാനായി നിരവധി പേർ 10 മണിക്ക് മുന്‍പ് തന്നെ ഇവിടെ എത്തിയിരുന്നു.

എന്നാല്‍ 10 മണി കഴിഞ്ഞിട്ടും ഒരു ജീവനക്കാരും സപ്ലൈക്കോയിൽ എത്തിയില്ല. ഇതിനിടെ നെടുമങ്ങാട് മണ്ഡലത്തിലെ ഓണാഘോഷങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി സപ്ലൈക്കോ പീപ്പിള്‍ ബസാറിലെത്തി. 10 മണിയായിട്ടും ഔട്ട്‌ലെറ്റ് അടഞ്ഞു കിടക്കുന്നത് കണ്ടതോടെ മന്ത്രി വിഷയം തിരക്കുകയും ജീവനക്കാരെ ശാസിക്കുകയും ചെയ്‌തു. ഔട്ട്ലെറ്റ് തുറക്കാന്‍ വൈകിയ സംഭവത്തിൽ വിശദീകരണം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഔട്ട്‌ലെറ്റിനുള്ളിൽ മന്ത്രി പരിശോധന നടത്തുകയും ചെയ്‌തു.

13 സബ്‌സിഡി ഉത്‌പന്നങ്ങളില്‍ രണ്ട് എണ്ണം കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഗോഡൗണില്‍ സ്‌റ്റോക്കുള്ള ഉത്പന്നമായിട്ടും എന്താണ് കുറവെന്നും ഇത് ഗോഡൗണിൽ നിന്ന് സപ്ലൈക്കോയിൽ എത്തിക്കാത്തതിന്‍റെ കാരണവും മന്ത്രി തിരക്കി. തുടർന്ന് തൊട്ട് മുൻപത്തെ ദിവസമാണ് ഇവ തീർന്നതെന്നും ഉടൻ തന്നെ ഉത്‌പന്നങ്ങൾ എത്തിക്കാമെന്നും ജീവനക്കാർ വിശദീകരണം നൽകി.

Read more :സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോ ബസാര്‍ 10 മണിയായിട്ടും തുറന്നില്ല; സ്ഥലത്ത് എത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Last Updated : Aug 19, 2023, 10:18 AM IST

ABOUT THE AUTHOR

...view details