കേരളം

kerala

ETV Bharat / state

ഇന്ത്യയില്‍ ആഭ്യന്തര കലാപത്തിന് ബിജെപി ശ്രമിക്കുന്നു; ഡി രാജ - മോഹൻ ഭഗവത്

ഹിന്ദുത്വ അജണ്ടയിലൂടെയാണ് കശ്‌മീരിലെ പ്രത്യേക പദവി റദ്ദാക്കിയത്. കശ്‌മീരിലെ ജനങ്ങൾ സന്തുഷ്‌ടരാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം വസ്‌തുതാവിരുദ്ധമാണെന്നും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്‌ട്രമല്ല; മോഹൻ ഭഗവതിനെതിരെ ഡി. രാജ

By

Published : Oct 28, 2019, 8:55 PM IST

തിരുവനന്തപുരം: ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്‍റെ പ്രസ്‌താവന ഭരണഘടന വിരുദ്ധമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കി വിഭജനമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ബി.ജെ.പിയുടേത് രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ്. ഹിന്ദുത്വ അജണ്ടയിലൂടെയാണ് കശ്‌മീരിലെ പ്രത്യേക പദവി റദ്ദാക്കിയത്. കശ്‌മീരിലെ ജനങ്ങൾ സന്തുഷ്‌ടരാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം വസ്‌തുതാവിരുദ്ധമാണ്. കശ്‌മീർ വിഷയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും നുണ പ്രചാരണമാണ് നടത്തുന്നതെന്നും ഡി. രാജ ആരോപിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക നില താറുമാറായി. കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് മോദി സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ഇടത് പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും മതേതര ജനാധിപത്യ കക്ഷികൾ ഒന്നിക്കേണ്ടതുണ്ടെന്നും ഡി. രാജ തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്‌ട്രമല്ല; മോഹൻ ഭഗവതിനെതിരെ ഡി. രാജ

ABOUT THE AUTHOR

...view details