ന്യുഡല്‍ഹി: രാജ്യത്ത് 573 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു(Covid Updates Of Indian States). ഇതോടെ ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4565 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. കര്‍ണാടകയിലും ഹരിയാനയിലുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. മരിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും പുതിയ രോഗികളുടെ എണ്ണം പല സംസ്ഥാനങ്ങളിലും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ കൊവിഡ് വകഭേദമായ ജെ എന്‍ 1 ഉം കാലാവസ്ഥയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. 2020 ല്‍ രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. രാജ്യത്ത് ആകെ 4 .5 കോടി പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചുവെന്നാണ് കണക്ക്. അതേസമയം 5.3 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. ആകെ 220.67 കോടി പേര്‍ കൊവിഡ് പ്രതിരോധ വക്‌സിന്‍ സ്വീകരിച്ചു. രോഗം ബാധിച്ചവരില്‍ തന്നെ 98.81 ശതമാനം പേരും അതിജീവിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പറയുന്നു.
കൊവിഡ് വകഭേദമായ ജെഎന്‍ 1 ഇതുവരെ 263 പേരിലാണ് സ്ഥിരീകരിച്ചത്, ഇതില്‍ പകുതിയും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സാര്‍സ് കൊവിഡ് 2 ജെനോമിക് കണ്‍സോര്‍ഷ്യത്തിന്റെ (INSACOG) കണക്കനുസരിച്ച് ജെ എന്‍ 1 ബാധിതരുടെ കണക്ക് ഇങ്ങനെയാണ്
കേരളം (133)
ഗോവ (51)
ഗുജറാത്ത് (34)