കേരളം

kerala

ETV Bharat / state

എകെജി സെന്‍ററിലും കെപിസിസി ആസ്ഥാനത്തും സ്വാതന്ത്ര്യ ദിനാഘോഷം - സ്വാതന്ത്ര്യ ദിനം

എകെജി സെന്‍ററില്‍ പതാക ഉയർത്തിയ ശേഷം എംഎ ബേബി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാവിലെ 10ന് പാര്‍ട്ടി അധ്യക്ഷൻ കെ സുധാകരൻ ദേശീയ പതാക ഉയർത്തി.

akg center  kpcc  independence day  kerala  august 15  എകെജി സെന്റർ  കെപിസിസി  സിപിഎം  കേരളം  പൊളിറ്റ് ബ്യൂറോ  ഭരണഘടന  സ്വാതന്ത്ര്യ ദിനം  ജയ് കേരളം ജയ് ഇന്ത്യ
independence-day-celebrated-grandly-in-kerala

By

Published : Aug 15, 2023, 5:59 PM IST

സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി നേതാക്കൾ

തിരുവനന്തപുരം: എകെജി സെന്‍ററിലും കെപിസിസി ആസ്ഥാനത്തും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് നേതാക്കൾ. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ രാവിലെ 9 ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. പതാക ഉയർത്തിയതിനുശേഷം എംഎ ബേബി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യത്തിന് നിരക്കാത്ത വിചിത്രമായ സംഭവങ്ങൾ ആണ്‌ ചെങ്കോൽ പാർലമെന്‍റില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കപ്പെട്ടതുപോലെയുള്ളവയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരെയാണ് പ്രതിജ്ഞ എടുക്കുന്നത്. പാർലമെന്‍റിന്‍റെ പുതിയ മന്ദിരം പ്രവർത്തനക്ഷമം ആകാതെ, സവർക്കറിന്‍റെ ജന്മദിനത്തിൽ രാഷ്‌ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി പാർലമെന്‍റ് ഉദ്ഘാടനം ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ നാളെ ഈ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയുടെ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ രൂപത്തിൽ എഴുതി തയ്യാറാക്കി അതിനെ ഇന്ത്യൻ ഭരണഘടനയാക്കി മാറ്റുമോ എന്നൊരു ഭീഷണി നിലനിൽക്കുന്നുണ്ട്.

അതിനാൽ ഭരണഘടനാപ്രതിജ്ഞയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും എം എ ബേബി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് പാര്‍ട്ടി അധ്യക്ഷൻ കെ സുധാകരൻ ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.

യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ശശി തരൂർ എംപി, കോൺഗ്രസ് പ്രവർത്തകർ, സേവാദൾ പ്രവർത്തകർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. ഒരുമയും മതനിരപേക്ഷതയും ശാസ്‌ത്ര ചിന്തയും പിറകോട്ടടിപ്പിക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണമെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ജയ് കേരളം ജയ് ഇന്ത്യ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗം അവസാനിപ്പിച്ചത്. രാവിലെ 9.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ALSO READ : Independence Day| 'ത്രിവർണ പതാക ഉയരത്തിൽ പാറി പറക്കട്ടെ'; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളായ അശ്വാരൂഢര്‍, എന്‍ സി സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് എന്നിവയുടെ പരേഡുകളില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, കറക്ഷണല്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍രക്ഷാ പതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. വായുസേനയുടെ ഹെലികോപ്റ്റര്‍ ചടങ്ങില്‍ പുഷ്‌പവൃഷ്‌ടി നടത്തി.

ABOUT THE AUTHOR

...view details