തിരുവനന്തപുരം:സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി. ഈ പശ്ചാത്തലത്തിൽ പ്രത്യേക സംവിധാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഏർപ്പെടുത്തും. രോഗവ്യാപന തോത് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗുരുതരമായി രോഗം ബാധിക്കുന്നവർക്കുള്ള പ്രത്യേക പ്രോട്ടോക്കോൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി - പ്രത്യേക പ്രോട്ടോക്കോൾ
രോഗവ്യാപന തോത് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗുരുതരമായി രോഗം ബാധിക്കുന്നവർക്കുള്ള പ്രത്യേക പ്രോട്ടോക്കോൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി
തീവ്ര രോഗ ബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെ അതിവേഗം പരിശോധിക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിലെ ജാഗ്രതയും കരുതലും കുറഞ്ഞു പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ആപത്തിന്‍റെ തോത് വർദ്ധിക്കുകയാണെന്ന് തിരിച്ചറിയണം. കൈകളുടെ ശുചീകരണം , മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗം, ശാരീരിക അകലം തുടങ്ങിയ കാര്യങ്ങളിൽ ഒരിടത്തും ഉപേക്ഷ വരുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Jun 5, 2020, 9:32 PM IST