തിരുവനന്തപുരം:എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് പിന്നാലെ കിഫ്ബിക്കെതിരെ ആദായ നികുതി വകുപ്പും നടപടികൾ കടുപ്പിക്കുന്നു. കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ് നോട്ടീസയച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇഡിയും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു.
ഇ.ഡിക്ക് പിന്നാലെ കിഫ്‌ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു
അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ കിഫ്‌ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്
ഇഡിക്ക് പിന്നാലെ കിഫ്‌ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു
പദ്ധതിയുടെ വിശദാംശങ്ങൾക്ക് പുറമേ അഞ്ചുവർഷത്തിനിടെ കരാറുകാർക്ക് നൽകിയിട്ടുള്ള പണത്തിന്‍റെയും വിശദാംശങ്ങൾ നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും എത്ര നികുതി വീതം നൽകിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് ഇൻകം ടാക്‌സ് അഡീഷണൽ കമ്മിഷണർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.