തിരുവനന്തപുരം:പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില വര്‍ധനവിന് പരിഹാരമല്ലെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്‍റെ അശാസ്ത്രീയ നികുതി പിരിവ് ഒഴിവാക്കിയാല്‍ മാത്രമേ വില നിയന്ത്രിക്കാന്‍ കഴിയൂ. സംസ്ഥാനം പിരിക്കുന്നതിന്‍റെ ഇരട്ടി നികുതിയാണ് കേന്ദ്രം പിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്‌പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവന്ന് അമിതവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത്. നികുതിയ്ക്ക് മേല്‍ നികുതിയാണ് സംസ്ഥാനം ഏര്‍പ്പെടുത്തുന്നതെന്നും ഇത് സാമാന്യ നീതിയ്ക്ക് നിരക്കാത്തതാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.