തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡ് ഉടന്‍ നടപ്പിലാക്കുമന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാനത്തിന്‍റെ തനത് ഉത്‌പന്നങ്ങള്‍ക്ക് 'മെയ്‌ഡ് ഇന്‍ കേരള' എന്ന ബ്രാന്‍ഡാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കം നടത്തുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്‍റെ ഈ പരിശ്രമമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു.
'മെയ്‌ഡ് ഇന്‍ കേരള' ഉടന്‍; പദ്ധതി ചെറുകിട സംരംഭങ്ങളുടെ വികസനത്തിനെന്ന് വ്യവസായ മന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
കേരളത്തിന്‍റെ തനത് ഉത്‌പന്നങ്ങള്‍ക്ക് 'മെയ്‌ഡ് ഇന്‍ കേരള' എന്ന ബ്രാന്‍ഡാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കം നടത്തുന്നത്
മെയ്‌ഡ് ഇന്‍ കേരള
പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. എല്ലാ ഉത്‌പന്നങ്ങള്‍ക്കും വിപണി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമിലടക്കം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.