കേരളം

kerala

ETV Bharat / state

ഹരിവരാസനം പുരസ്‌കാരം ഇളയരാജയ്ക്ക് - തിരുവനന്തപുരം

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഹരിവരാസനം പുരസ്കാരം

ഹരിവരാസനം പുരസ്‌കാരം ഇളയരാജയ്ക്ക്
ഹരിവരാസനം പുരസ്‌കാരം ഇളയരാജയ്ക്ക്

By

Published : Dec 26, 2019, 2:31 PM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ ഇളയരാജയ്ക്ക്. സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അടുത്തമാസം 15ന് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽവച്ച് ഇളയരാജയ്ക്ക് പുരസ്കാരം സമ്മാനിക്കും. ചടങ്ങിനോടനുബന്ധിച്ച് ഇളയരാജയുടെ സംഗീത സദസും സംഘടിപ്പിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഹരിവരാസനം പുരസ്കാരം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തിരുവനന്തപുരത്ത് പുരസ്കാരം പ്രഖ്യാപിച്ചത്.

ഹരിവരാസനം പുരസ്‌കാരം ഇളയരാജയ്ക്ക്

ABOUT THE AUTHOR

...view details