കേരളം

kerala

ETV Bharat / state

ലോകസിനിമകൾ സമൂഹത്തിലെ പ്രശ്നങ്ങളുടെ നേർക്കാഴ്‌ചകളെന്ന് പ്രൊഫ.സഹോദരൻ - ഐഎഫ്എഫ്കെ

രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ടാഗോർ തിയേറ്ററിന് മുന്നിൽ കേരളത്തിന്‍റെ സിനിമാക്കാഴ്‌ചയുടെ പരിണാമത്തെക്കുറിച്ച് പ്രൊഫ.സഹോദരൻ

പ്രൊഫസർ സഹോദരൻ  സിനിമാക്കാഴ്‌ചയുടെ പരിണാമം  ഐഎഫ്എഫ്കെ  iffk 2019
ലോകസിനിമകൾ

By

Published : Dec 12, 2019, 6:11 PM IST

തിരുവനന്തപുരം: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയിരുന്ന ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ കാലം മുതൽ തിരുവനന്തപുരത്ത് ലോകസിനിമ കാണുന്ന മുതിർന്ന സിനിമ ആസ്വാദകനാണ് പ്രൊഫ.സഹോദരൻ.

ലോകസിനിമകളെക്കുറിച്ച് പ്രൊഫസർ സഹോദരൻ

രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ടാഗോർ തിയേറ്ററിന് മുന്നിൽ കേരളത്തിന്‍റെ സിനിമാക്കാഴ്‌ചയുടെ പരിണാമത്തെ പറ്റി സംസാരിക്കുകയാണ് അദ്ദേഹം. വിവിധ സമൂഹങ്ങളുടെ നിലനിൽപ്പിന്‍റെ പ്രശ്നങ്ങളുടെ നേർക്കാഴ്‌ചകളാണ് ലോകസിനിമകൾ.

ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ഗൗരവമായി സിനിമ കാണുന്നവർക്ക് ഐഎഫ്എഫ്കെ നൽകുന്നതെന്ന് പ്രൊഫ.സഹോദരൻ പറഞ്ഞു.

ABOUT THE AUTHOR

...view details