തിരുവനന്തപുരം: മലയാളികളുടെ സിനിമയോടുള്ള സ്നേഹമാണ് രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണാൻ സാധിക്കുന്നത്. എത്ര ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും സിനിമ കാണാൻ പ്രേക്ഷകർ എത്തിയത് പോയവർഷം കണ്ടതാണെന്നും ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിൻ്റെ ചലച്ചിത്ര മാധ്യമ മേഖലയിൽ തന്നെ കാതലായ മാറ്റം കൊണ്ടുവരാൻ ചലച്ചിത്ര മേളയ്ക്ക് കഴിഞ്ഞതായും ശ്യാമപ്രസാദ് പ്രതികരിച്ചു.
ഇടിവി ഭാരതിനൊപ്പം സംവിധായകൻ ശ്യാമപ്രസാദ് അതിജീവനത്തിൻ്റെ സിനിമ
26 വർഷം മേള പൂർത്തിയാക്കുമ്പോൾ എല്ലാ ശ്രേണിയിലുമുള്ള ജനങ്ങളുടെ ഇടയിലേയ്ക്ക് സിനിമയെത്തി. പ്രത്യേകിച്ച് യുവക്കാളുടെ പങ്കാളിത്തവും എടുത്ത് പറയേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ എല്ലാ കാലത്തും അതിജീവിച്ച ജനതകളുടെയും വഴിയിൽ വീണുപോയവരുടെയും കഥയാണ് പറയുന്നത്. സമകാലീന സംഭവത്തെ സിനിമയിലൂടെ ചോദ്യം ചെയ്യാൻ കഴിയുമെന്നും ശ്യാമപ്രസാദ് പറഞ്ഞു. സിനിമയുടെ വ്യാവസായിക ബന്ധങ്ങൾക്കപ്പുറം സൗഹൃദങ്ങളുടെ കൂടിച്ചേരലും മേളയിൽ കാണാൻ സാധിക്കുമെന്നും ശ്യാമപ്രസാദ് വ്യക്തമാക്കി.
Also Read: "അരങ്ങുണർന്നു... പഴയ പൊലിമയോടെ": ചലച്ചിത്രമേളയ്ക്ക് തുടക്കമായി