തിരുവനന്തപുരം : കേരള രാജ്യാന്തര ചലചിത്രോത്സവത്തിന്‍റെ ഏഴാം ദിവസമായ ഇന്ന് 35 സിനമികളുടെ അവസാന പ്രദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെന്‍സറും നോ ഫാദേഴ്‌സ് ഇന്‍ കാശ്മീരും മേളയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. പാസ്ഡ് ബൈ സെന്‍സര്‍ രാവിലെ 9.30ന് രമ്യാ തീയറ്ററിലും നോ ഫാദേഴ്‌സ് ഇന്‍ കാശ്മീര്‍ രാത്രി 8.30ന് നിശാഗന്ധിയിലുമാണ് പുന:പ്രദര്‍ശനം. 52 സിനിമകളാണ് ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്‍റെ ഓള്‍ ദിസ് വിക്ടറി, ബോറിസ് ലോക്‌ജൈന്‍ സംവിധാനം ചെയ്ത കാമില്‍ എന്നീ ചിത്രങ്ങളും ഇന്ന് മേളയില്‍ പ്രദര്‍ശനത്തിനെത്തും.
ഐഎഫ്‌എഫ്‌കെയില്‍ ഇന്ന് 52 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും
പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെന്‍സറും നോ ഫാദേഴ്‌സ് ഇന്‍ കാശ്മീരും മേളയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും
ഗുട്ടറസ് സംവിധാനം ചെയ്‌ത വെര്‍ഡിക്ട്, ലാജ്‌ലിയുടെ ലെസ് മിസറബിള്‍, എംറേ കാവുകിന്‍റെ ഡിജിറ്റല്‍ കാപ്ടിവിറ്റി എന്നിവ ഉള്‍പ്പടെ ലോക സിനിമാ വിഭാഗത്തില്‍ 21 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫെര്‍ണാണ്ടോ സൊളാനസിന്‍റെ ടാങ്കോ എക്‌സൈല്‍ ഓഫ് ഗ്രാഡല്‍ എന്നീ ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. ഇന്‍മ ദേശമായ അര്‍ജന്‍റീനയെ ഓര്‍ത്ത് പാരീസില്‍ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. സമകാലീന സിനിമാ വിഭാഗത്തില്‍ റോയ് ആന്‍ഡേഴ്‌സന്‍റെ രണ്ടു സിനിമകളും കാന്‍ മേളയില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗാറ്റ് ലിഫിന്‍റെ ജാം എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും . കാലെഡോസ്‌കോപ്പ് വിഭാഗത്തില്‍ 5 ചിത്രങ്ങളും പോസ്റ്റ് യുഗോസ്ലോവിയന്‍ വിഭാഗത്തില്‍ ഐഡ ബെഗിച്ചിന്‍റെ സ്‌നോയും പ്രദര്‍ശിപ്പിക്കും.