തിരുവനന്തപുരം: ആര്യനാട് യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ഭാര്യയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ആര്യനാട് ഉഴമലയ്ക്കൽ വാലിക്കോണം മൊണ്ടിയോടിൽ വാടകക്ക് താമസിക്കുകയായിരുന്ന അരുൺ (38) ആണ് മരിച്ചത്. ആനാട് സ്വദേശിയാണ് അരുൺ. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ശ്രീജുവിനെയും അരുണിന്‍റെ ഭാര്യ അഞ്‌ജുവിനെയും ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
ഭാര്യയും സുഹൃത്തും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു - ആര്യനാട് യുവാവ് കുത്തേറ്റ് മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ശ്രീജുവിനെയും അരുണിന്‍റെ ഭാര്യ അഞ്‌ജു ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അരുൺ വീട്ടിലുണ്ടായിരുന്ന ശ്രീജുവുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയും ആയിരുന്നു. അരുണിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കത്തികുത്തിന് ശേഷം ശ്രീജു വന്ന ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ചുവെങ്കിലും ആനാട് നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്‌ജുവിനെ സംഭവം നടന്ന വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.