തിരുവനന്തപുരം:മദ്യ വിതരണത്തിനായി ബിവറേജസ് കോർപ്പറേഷൻ തയാറാക്കുന്ന ബെവ് ക്യൂ ആപ്പിന് പിന്നിൽ വൻ തട്ടിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തരമൊരു ഒരു ആപ്പ് നിർമിക്കാൻ സർക്കാർ ഏജൻസികൾ ഉണ്ടായിട്ടും ഐടി രംഗത്ത് മുൻ വൈദഗ്ധ്യം ഒന്നുമില്ലാത്ത ഫെയർ കോഡ് എന്ന കമ്പനിയെ സർക്കാർ തിരഞ്ഞെടുത്തത് സംശയാസ്പദമാണ്. വിവാദമായ സ്പ്രിംഗ്ലർ കമ്പനിയെ തിരഞ്ഞെടുത്ത ഐടി സെക്രട്ടറി തന്നെയാണ് ഈ കമ്പനിക്കും കരാർ നൽകിയത്.
ബെവ് ക്യൂ ആപ്പിന് പിന്നിൽ വൻ തട്ടിപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ
ഇത്തരമൊരു ഒരു ആപ്പ് നിർമിക്കാൻ സർക്കാർ ഏജൻസികൾ ഉണ്ടായിട്ടും ഐടി രംഗത്ത് മുൻ വൈദഗ്ധ്യം ഒന്നുമില്ലാത്ത ഫെയർ കോഡ് എന്ന കമ്പനിയെ സർക്കാർ തിരഞ്ഞെടുത്തത് സംശയാസ്പദമാണ്.
ബെവ് ക്യൂ ആപ്പിന് പിന്നിൽ വൻ തട്ടിപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഈ കമ്പനിയോട് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമുള്ള അമിത താൽപര്യം എന്താണെന്ന് പരിശോധിക്കണം. ഡാറ്റ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബുക്കിങ് ആപ്പിന് ഗുണനിലവാരമില്ല എന്നാണ് ഗൂഗിൾ കണ്ടെത്തൽ. ഇത് വഴി ഒരാളിൽ നിന്ന് 50 പൈസയാണ് കമ്പനി ഈടാക്കുന്നത്. ഇതിലൂടെ മാസം കോടികളുടെ ലാഭമാണ് ഈ സ്വകാര്യ കമ്പനിക്ക് ലഭിക്കുക. ഇതിന്‍റെ പങ്ക് ആരൊക്കെയാണ് പറ്റുന്നത് എന്ന് അന്വേഷിക്കേണ്ട വിഷയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.