കേരളം

kerala

ETV Bharat / state

വിനോദ സഞ്ചാര മേഖലയ്‌ക്ക് ഭീമ നഷ്‌ടം; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ - തോമസ് ഐസക്ക്

ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് 2020 ലെ ഒന്‍പത് മാസത്തെ ടൂറിസം മേഖലയിലെ നഷ്‌ടം മാത്രം 20000 കോടി മുതല്‍ 25000 കോടി വരെ വരുമെന്ന് വ്യക്തമാക്കുന്നത്.

thomas isaac submitted tourism economical report  huge loss to tourism  assumbly  kerala assumbly  kerala assumbly latest news  kerala tourism  thomas isaac  കൊവിഡ് പ്രധാന വില്ലനായി  വിനോദ സഞ്ചാര മേഖലയ്‌ക്ക് ഭീമ നഷ്‌ടം  തിരുവനന്തപുരം  തോമസ് ഐസക്ക്  സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
വിനോദ സഞ്ചാര മേഖലയ്‌ക്ക് ഭീമ നഷ്‌ടം; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

By

Published : Jan 14, 2021, 5:19 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല നേരിട്ട നഷ്‌ടത്തിന്‍റെ കണക്ക് വെളിവാക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2020ലെ ഒന്‍പത് മാസത്തെ ടൂറിസം മേഖലയിലെ നഷ്‌ടം മാത്രം 20000 കോടി മുതല്‍ 25000 കോടി വരെ വരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊവിഡാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ തകര്‍ത്തതിലെ പ്രധാന വില്ലന്‍. 2018 ല്‍ വെള്ളപ്പൊക്കം മൂലമുണ്ടായ നഷടത്തില്‍ നിന്ന്‌ 2019 ല്‍ വിനോദ സഞ്ചാര മേഖല മികച്ച തിരിച്ചു വരവ് നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ 8.52 ശതമാനം വര്‍ധനയുണ്ടായി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 17.81 ശതമാനം വര്‍ധനയും. വിദേശ വിനോദ സഞ്ചാര മേഖലയില്‍ നിന്നും 10271.06 കോടിയുടേയും ആഭ്യന്തര മേഖലയില്‍ നിന്നും 24785.62 കോടിയുടേയും വരുമാനമുണ്ടായി. മൊത്തത്തില്‍ 45010 കോടി രൂപയാണ് പ്രത്യക്ഷ പരോക്ഷ വരുമാനം. ഇതില്‍ നിന്നും പത്തു ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്നത്.

2020 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെ 901971 വിദേശ വിനോദ സഞ്ചാരികളേയും 15821071 ആഭ്യന്തര സഞ്ചാരികളേയുമണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടൂറിസം വകുപ്പിന്‍റെ കണക്ക് പ്രകാരം 349575 വിദേശ സഞ്ചാരികളും 3931591 ആഭ്യന്തര സഞ്ചാരികളുമാണ് എത്തിയത്. ഏകദേശം 75 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിലെ മൊത്തം വരുമാന നഷ്‌ടം 20303 കോടി രൂപയാണ്. ഇതില്‍ 16178 കോടി നേരിട്ടും 3937 കോടി മറ്റ് വരുമാനങ്ങളിലുള്ള നഷ്‌ടവുമാണ്. മികവില്‍ നിന്ന മേഖലയാണ് കൊവിഡില്‍ തീര്‍ത്തും തകര്‍ന്നു പോയത്. ഇത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യപരമായി സുരക്ഷിത കേന്ദ്രമാക്കി കേരളത്തെ മാറ്റി ടൂറിസം മേഖലയില്‍ ഉണര്‍വ് സൃഷ്‌ടിക്കാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.

ABOUT THE AUTHOR

...view details