ഹയർസെക്കൻഡറിയെ സെക്കൻഡറി വിഭാഗത്തിൽ ലയിപ്പിക്കാനുള്ള എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയർസെക്കൻഡറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഹയർസെക്കൻഡറി താഴ്ത്തി കെട്ടുമെന്നും കാര്യക്ഷമതയും ഗുണനിലവാരവും ഉള്ള ഈ വകുപ്പിനെ പൂർണമായി ഇല്ലാതാക്കുമെന്നും സംരക്ഷണ സമിതി ആരോപിച്ചു.
ഹയർസെക്കൻഡറി ലയനത്തിനെതിരെ സെക്രട്ടേറിയറ്റ് മാർച്ച്
ഹയർസെക്കൻഡറിയെ ഹൈസ്കൂൾ ക്ലാസ്സുകളുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശം നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
സെക്രട്ടേറിയറ്റ് മാർച്ച്
പൊതു പരീക്ഷയുടെ നടത്തിപ്പിനും പരീക്ഷകളുടെ ഗുണനിലവാരത്തെയും ഇത് ബാധിക്കും. ഹയർസെക്കൻഡറി ലയനനീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന തുഗ്ലക്ക് പരിഷ്കാരം ആണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.