കേരളം

kerala

ETV Bharat / state

ഹയർ സെക്കൻഡറി ലയനം; വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം - education minister

ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കാനുള്ള തീരുമാനം സംബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയത്.

വിദ്യാഭ്യാസ മന്ത്രിയി നടത്തിയ ചർച്ച

By

Published : May 28, 2019, 6:41 PM IST

Updated : May 28, 2019, 8:11 PM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി ലയനം സംബന്ധിച്ച് അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചർച്ച പരാജയം. അതേസമയം ലയനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗത്തിൽ വെക്കും. എന്നാൽ ലയനം അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം അധ്യാപക സംഘടനകൾ

ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കാനുള്ള തീരുമാനം സംബന്ധിച്ച് നേരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയത്. യോഗത്തിൽ ആറ് നിർദേശങ്ങൾ മന്ത്രി മുന്നോട്ടുവെച്ചു. എൽ പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങൾക്ക് മാറ്റം വരുത്തില്ല, എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നിവ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ (ഡിജിഇ) എന്ന ഒറ്റ ഡയറക്ടറുടെ കീഴിലാക്കും, പരീക്ഷ കമ്മീഷണറും ഒന്നാകും, ഹയർ സെക്കൻഡറി സ്കൂൾ വിഭാഗങ്ങൾക്ക് സ്കൂളുകളിൽ പൊതു ഓഫീസ് നിലവിൽ വരും, ഹയർസെക്കൻഡറി ഉള്ള സ്കൂളിന്‍റെ ചുമതല പ്രിൻസിപ്പാളിന് ആയിരിക്കും, ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പാലായി മാറും, പ്രിൻസിപ്പാളിന്‍റെയും വൈസ് പ്രിൻസിപ്പാളിന്‍റെയും വർക്ക് ലോഡ് തുല്യമാക്കും, ജില്ലാതലത്തിൽ ഡി.ഡി , ആർ.ഡി.ഡി, എ.ഡി , ഡി.ഇ.ഒ , എ.ഇ.ഒ , സംവിധാനങ്ങൾ നിലനിർത്തും എന്നിവയാണ് നിര്‍ദേശങ്ങള്‍.

ഹയർ സെക്കൻഡറി ലയനം സംബന്ധിച്ച് അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ച പരാജയം

എന്നാൽ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സംയുക്ത അധ്യാപക സമിതി അറിയിച്ചു. ലയനം നടപ്പാക്കുകയാണെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് ഒരു വിഭാഗം അധ്യാപക സംഘടനകളുടെ തീരുമാനം. അതേസമയം വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സമരമല്ല സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ചർച്ചയിലെ തീരുമാനങ്ങൾ ബുധനാഴ്ച മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. അതിനു ശേഷമാകും അന്തിമ തീരുമാനം.

Last Updated : May 28, 2019, 8:11 PM IST

ABOUT THE AUTHOR

...view details