തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിലെ കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയതിനെ തുടർന്ന് നാട്ടുകാർ രംഗത്തെത്തി. കാട്ടാക്കട ചൂണ്ടുപലക ജംഗ്ഷൻ സ്ഥിതിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങളാണ് രാത്രികാലങ്ങളിൽ സമീപത്തെ തോട്ടിൽ ഒഴുക്കുന്നതായി കണ്ടെത്തിയത്. കുത്തുമ്മൽ നിന്നും നെയ്യാറിലേക്കു പോകുന്ന തോട്ടിലാണ് മലിനജലം ഒഴുക്കുന്നത്. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ആശുപത്രിയുടെ സമീപത്ത് പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിൽ വെള്ളം എത്തിക്കാൻ വേണ്ടിയെന്ന് പറഞ്ഞു സ്ഥാപിച്ച ഹോസ് വഴിയാണ് മലിനജലം തോട്ടിലേക്ക് തള്ളുന്നത്.
സ്വകാര്യ ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നതായി പരാതി - thiruvanthapuram
നിലവിൽ ആശുപത്രിയുടെ സമീപത്ത് പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിൽ വെള്ളം എത്തിക്കാൻ വേണ്ടിയെന്ന് പറഞ്ഞു സ്ഥാപിച്ച ഹോസ് വഴിയാണ് മലിനജലം തോട്ടിലേക്ക് തള്ളുന്നത്.
സ്വകാര്യ ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നതായി പരാതി
ജലക്ഷാമം രൂക്ഷമായതോടുകൂടി നാട്ടുകാരുടെ ഏക ആശ്രയം കൂടിയാണ് ഈ തോട്. പ്രദേശത്തെ കിണറുകളിലും മാലിന്യം ഒഴുകിയെത്തുന്നതായി ആരോപണമുണ്ട്. മുമ്പും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ നടത്തി തടി തപ്പുകയാണ് ഇവരുടെ രീതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ കൊറോണ കാലത്ത് കുടിവെള്ളം ഉൾപ്പെടെ മലിനമാകുന്ന സ്വകാര്യ ആശുപത്രിയുടെ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭത്തിനും, വകുപ്പു മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും ഒരുങ്ങുകയാണ് നാട്ടുകാർ.
Last Updated : Jul 4, 2020, 5:46 PM IST