ചിങ്ങം:ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവിടാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് ഫലപ്രദമായി ഉപയോഗിക്കാന്‍ അവസരം ലഭിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും സര്‍ഗാത്മക രചനകള്‍ നടത്താന്‍ പ്രചോദനം ലഭിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിന് സാധ്യത. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.
കന്നി:വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം ജോലികള്‍ നന്നായി ചെയ്യുന്നതിന് സഹായകരമാവും. പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും.
തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും ചെയ്‌തുതീര്‍ക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങള്‍ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും കഴിവുകള്‍ക്ക് അര്‍ഹിക്കുന്ന പ്രശംസ ലഭിക്കാനും സാധ്യത. ഈ കാലയളവ് മുഴുവനായി നിങ്ങള്‍ പ്രയോജനപ്പെടുത്തണം.
വൃശ്ചികം: നിങ്ങള്‍ വായിക്കുന്ന പ്രചേദനാത്മകമായ പുസ്‌തകങ്ങള്‍ ഗുണമുണ്ടാക്കും. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് നിങ്ങള്‍ തിരിയും. ഇതോടെ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് വളരെയധികം മൂല്യം ലഭിക്കും. ലളിതമായി പറഞ്ഞാല്‍ ഇന്ന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെടും.
ധനു: ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാന്‍ ഇടയുണ്ട്.
മകരം: ഇന്ന് ഓരോ ചുമതലയിലും നിങ്ങളുടെ ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്‌കണ്‌ഠ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: ലക്ഷ്യങ്ങള്‍ എങ്ങനെ കൈവരിക്കണം എന്നതില്‍ നിങ്ങള്‍ വളരെ തീവ്രമായ ആഗ്രഹവും നിശ്ചയദാര്‍ഢ്യവും ഉള്ള ആളാണ്. കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ മുന്‍ഗണന നല്‍കും. ഇതുകൂടാതെ, ഫലപ്രാപ്‌തിയിലെത്താന്‍ ആഗ്രഹിക്കുന്ന ഓരോ കഴിവുകളും ഗുണങ്ങളും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ നന്നായി ശ്രമിക്കും.
മീനം: ഇന്ന് നിങ്ങള്‍ക്ക് അത്ര നല്ല ഒരു മാനസികാവസ്ഥ ആയിരിക്കില്ല. ഏറ്റവും നിസാര കാര്യങ്ങള്‍ക്കുപോലും സങ്കടം വരുന്ന ഒരവസ്ഥയില്‍ ആയിരിക്കും. അതിൽനിന്നും നിങ്ങൾ നിങ്ങളെത്തന്നെ സംരക്ഷിക്കണം. ബാഹ്യമായ സ്വാധീനം കാരണം ദുഷ്‌ചിന്തകള്‍ നിങ്ങളുടെ മനസില്‍ കടന്നുകൂടാനിടയുണ്ട്. നിങ്ങളുടെ ഇച്ഛാശക്തികൊണ്ട് നല്ല മാനസികാവസ്ഥയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കും.
മേടം: നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും, ഉത്‌കണ്‌ഠയും ഇന്ന് പ്രതികൂല സാഹചര്യമുണ്ടാക്കും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ മര്‍ക്കടമുഷ്‌ടി പ്രകടിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിനും സാധ്യത കാണുന്നു. ഇന്ന് എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്‌ടമാണ് നോക്കുക.
ഇടവം: ‘ജാഗ്രത’ എന്ന വാക്ക് ഇന്ന് നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങൾ ഒഴിവാക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം 100 ശതമാനവും തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
മിഥുനം: പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ് നടത്തും. പ്രണയാനുഭവങ്ങള്‍ക്ക് അനുയോജ്യമായ സമയം ലഭിക്കും. നിങ്ങളുടെ ശാരീരിക ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. ദിവസം ഉടനീളം നിങ്ങള്‍ക്ക് ദൈവീക അനുഗ്രഹമുണ്ടാകും.
കര്‍ക്കടകം: സുഹൃത്തുക്കളുമായി ഇടപെടുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ലഭിക്കും. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് ഇന്ന് പ്രശസ്‌തി ലഭിക്കും. ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. എതിരാളികൾ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.