കേരളം

kerala

ETV Bharat / state

Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 15 ശനി) - ജ്യോതിഷ പ്രവചനം

ഇന്നത്തെ ജ്യോതിഷഫലം

horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  todays astrology  ജ്യോതിഷം  വാരഫലം
Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 15 ശനി)

By

Published : Oct 15, 2022, 7:05 AM IST

ചിങ്ങം:ഇന്നത്തെ ദിവസം മുഴുവന്‍ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക. നിങ്ങള്‍ ഇന്ന് കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ പിണക്കമോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. ഇത് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടുക്കാന്‍ സഹായിക്കും.

കന്നി:ഇന്ന് നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾക്ക് തിളക്കം കൂടുതലാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളാല്‍ നല്ല സഹായങ്ങളുണ്ടാകും. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും നിങ്ങളുടെ നക്ഷത്രങ്ങൾ ഉച്ചയ്ക്ക് ശേഷം നിഷ്ക്രിയമാകുന്നതായി തോന്നിയേക്കാം. മുൻ‌കൂട്ടി ആശങ്കാകുലരാകാൻ സാധ്യതയുണ്ട്.

തുലാം:ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് അവസാനം കാണാൻ സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ്, മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ നിങ്ങൾ സ്വയം വഴി കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ നീക്കങ്ങൾ നടത്തും.

വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം അതിവേഗം പായുന്നതായി അനുഭവപ്പെടും. പൂർത്തിയാകാത്ത ബിസിനസ് മീറ്റിങ്ങുകള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കും. എന്നാൽ, ദിവസാവസാനം നിങ്ങളുടെ നിർദേശങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതായി കണ്ടെത്തും.

ധനു: നിങ്ങളിന്ന് പല രഹസ്യങ്ങളും മറയ്ക്കുകയും അവസാനം നിങ്ങളുടെ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ രൂപപ്പെടുത്തുന്ന ഏതൊരു ബന്ധവും ജീവിതകാലം മുഴുവൻ സുരക്ഷിതമായിരിക്കും.

മകരം:വ്യാപാരികൾക്കും തൊഴിലാളികൾക്കും ഇന്ന് നല്ല ദിനമാണ്. നിങ്ങൾക്ക് ഇന്ന് ആരോഗ്യകരവും സന്തുഷ്‌ടവുമായ ഒരു കുടുംബജീവിതം ആസ്വദിക്കാന്‍ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ ക്ഷോഭവും പിരിമുറുക്കവും ഇന്ന് വൈകുന്നേരത്തോടെ വർധിക്കാൻ സാധ്യതയുണ്ട്.

കുംഭം: ഇന്നത്തെ ദിവസം നിങ്ങൾക്ക് പൊതുവെ ഗുണം ചെയ്യുന്നതാണ്. കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ഇത് ലാഭകരമായ ഒരു ദിവസമാണ്. ലാഭം നേടുന്നതിനൊപ്പം പല തരത്തിലുള്ള അഭിവൃദ്ധികളും നേടാന്‍ ഇന്നത്തെ ദിവസം നിങ്ങളെ സഹായിക്കും.

മീനം:ഇന്ന് നിങ്ങൾക്ക് നല്ല ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കുടുംബം നിങ്ങളുമായി ഇന്ന് നല്ല അടുപ്പം കാണിക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. സാഹിത്യ രചനകളില്‍ ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും.

മേടം:ഇന്ന് നിങ്ങള്‍ക്ക് ഒരു സുവർണാവസരം ലഭിക്കാനിടയുണ്ട്. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന കൂടുതൽ നല്ല ഇടപാടുകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന ഫലം, പരിശ്രമത്തെ ആശ്രയിച്ചിരിക്കും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് നല്ല തീരുമാനങ്ങൾ എടുക്കാന്‍ സാധിച്ചേക്കും. തളർത്തിക്കളയുന്ന ഏതെങ്കിലും കയ്‌പ്പുള്ള ചിന്തകളിൽനിന്ന് വിമുക്‌തനാകാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. ഇന്നത്തെ ദിവസത്തിന്‍റെ പര്യവസാനത്തില്‍ കൂടുതൽ നല്ല അനുഭവങ്ങള്‍ ഉണ്ടായേക്കും.

മിഥുനം:ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിത്വം നിർണയിക്കുന്നതായിരിക്കും. നിങ്ങളെക്കുറിച്ച് തെറ്റായ ധാരണകള്‍ പലരിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എതിർലിംഗത്തിലുള്ള ഒരു സുഹൃത്തിനൊപ്പം ഇന്നത്തെ ദിവസം ചെലവഴിക്കുന്നത് ഉത്തമം.

കര്‍ക്കടകം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങൾക്ക് അൽപം ബുദ്ധിമുട്ടായി തോന്നാം. അക്കാദമിക് രംഗത്തുള്ളവര്‍ക്ക് ഇന്ന് വിജയ ദിനമാണ്. നിങ്ങളുടെ ആരോഗ്യം ഭേദപ്പെട്ട നിലയിലായിരിക്കില്ല. പ്രത്യേകിച്ച്, ഉദര സംബന്ധമായ വിഷമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details