കേരളം

kerala

ETV Bharat / state

Horoscope Today | നിങ്ങളുടെ ഇന്ന് (മെയ് 30 തിങ്കള്‍ 2022) - വാരഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope today  astrology results  daily horoscope  daily astrology  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  വാരഫലം  today horoscope
Horoscope Today | നിങ്ങളുടെ ഇന്ന് (മെയ് 30 തിങ്കള്‍ 2022)

By

Published : May 30, 2022, 7:03 AM IST

ചിങ്ങം :നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ സ്ഥാനക്കയറ്റം കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലിയില്‍ പ്രകാശം പരത്തും. ഇത് കൂടാതെ പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്.

കന്നി :നിര്‍മലമായ ദിവസം. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് അതിനുള്ള സമയം എത്തിക്കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇന്ന്.

തുലാം :പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്! ഓര്‍ക്കുക, ക്രൂരമായ വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ രീതിയില്‍ പണം വിനിയോഗിക്കുക.

വൃശ്ചികം : ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവയ്ക്കുക. ഇന്ന് ഉല്ലാസ വേളയാണ്. പുറത്ത് പോയി സുഹൃത്തുക്കളെ കണ്ട് അവരുമായി സമയം ചെലവഴിക്കുക. ഒന്നിച്ചൊരു സിനിമ അല്ലെങ്കില്‍ ഒരു സാഹസിക യാത്ര. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു : നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്‌ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂര്‍ണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങളും എല്ലാവരോടും അനുഭാവപൂര്‍വ്വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം :അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥയ്ക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക, ശാന്തമായിരിക്കുക, വിശ്രമിക്കുക.

കുംഭം : നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം, കുടുംബ ജീവിതത്തിനും. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം : കഠിനമായി അധ്വാനിക്കൂ ', 'ആവോളം ആസ്വദിക്കൂ' എന്ന ജീവിത ശൈലിയാണ് നിങ്ങള്‍ പിന്തുടരുക! ഇന്ന് ഈ പ്രവണത ശക്തമാകും‍. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയ ദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം :നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും.ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ വ്യാപൃതനാകും. കൗമാരക്കാർ ദിവസം ഷോപ്പിങ്ങിനോ ഒരു സിനിമ കാണുന്നതിനോ വേണ്ടി ചിലവഴിക്കുകയും കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുന്നതിനായി ബഹളം ഉണ്ടാക്കുകയും ചെയ്യും.

ഇടവം : ആത്മാരാധനയോടുള്ള വികാരങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക്‌ ചെറിയ നിസഹകരണ മനോഭാവം അനുഭവപ്പെടും. നിങ്ങളുടെ ഈ വികാരങ്ങൾ സുപ്രധാന ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കും. ഇത്‌ ഒഴിവാകുന്നതിനായി നിങ്ങൾ സ്നേഹിക്കുന്ന ആളുകളോട്‌ കുറച്ച്‌ മൃദുലമായും വിവേകത്തോടും കൂടി സമീപിക്കുക.

മിഥുനം :ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്, എന്നാൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കും. നിങ്ങളുടെ വികാരങ്ങൾ തടസപ്പെടുത്തിയും ദേഷ്യവും ആവശ്യമില്ലാത്ത വാഗ്വാദങ്ങൾ സൃഷ്‌ടിച്ച് മറ്റുള്ളവരെ മുറിവേൽപ്പിക്കും.നിങ്ങളുടെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇന്ന് നിങ്ങൾക്ക്‌ നന്നായി നടക്കാൻ കഴിയും.

കര്‍ക്കടകം : ഇന്നത്ത ദിവസം ഇഷ്‌ടം സാധിക്കലിന്‍റേതാണ്. ദൈവാനുഗ്രഹത്താൽ നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും .ഇന്ന് നിങ്ങളുടെ സർഗാത്മക കഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ നിങ്ങളെത്തേടിയെത്തുകയും ചെയ്യും.

ABOUT THE AUTHOR

...view details