ചിങ്ങം
നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കള്‍ നിങ്ങളുടെ വീട് സന്ദര്‍ശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം വീട്ടില്‍ ഉണ്ടാകാം. അതിഥികള്‍ക്കായി നിങ്ങള്‍ നല്ലൊരു വിരുന്നൊരുക്കിയേക്കും.
കന്നി
അനേകം പാര്‍ട്ടികള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് കഴിഞ്ഞേക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി, ചെലവിനെ ആശ്രയിച്ചിരിക്കും. എന്നാല്‍, നിങ്ങള്‍ പണം വളരെ വിവേകപൂര്‍വം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം.
തുലാം
പണത്തിന്‍റെയും സാമ്പത്തിക ഇടപടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ഇന്ന് സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളായിരിക്കും. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ഗണേശന്‍ പറയുന്നു. സൃഷ്‌ടിപരമായ കഴിവുകള്‍കൊണ്ട് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും. സങ്കീര്‍ണമായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയും. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സല്‍ക്കാരത്തോടെ ആഘോഷിക്കുക.
വൃശ്ചികം
സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താന്‍ ഗണേശന്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസാരപ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി നിങ്ങള്‍ പണംചെലവഴിക്കുന്നത് വര്‍ധിക്കാം.
ധനു
ഇന്ന് നിങ്ങൾ പണം നന്നായി കൈകാര്യം ചെയ്‌തേക്കും. നിങ്ങള്‍ ജോലി വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഇന്ന് ചില സുപ്രധാന തീരുമാനങ്ങൾ എടുത്തേക്കാം. ബിസിനസിനായി യാത്ര ചെയ്‌തേക്കും. നിങ്ങളുടെ കഴിവ് ബോസിനെ ആകർഷിച്ചേക്കും. പ്രമോഷന്‍റെ സാധ്യതയുണ്ട്.
മകരം
ബുദ്ധിശക്തി നന്നായി ഉപയോഗിക്കേണ്ട ജോലികളില്‍ നിങ്ങള്‍ ഇന്ന് സമയം ചെലവഴിച്ചേക്കും. സാഹിത്യമേഖലയില്‍ ഉള്ളവര്‍ക്ക് ഇന്ന് നല്ല ദിനം. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളെ നിങ്ങൾ ഇന്ന് നേരിട്ടേക്കും.