കേരളം

kerala

ETV Bharat / state

Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 16 ബുധന്‍ 2022) - today's astrology

Horoscope Today | ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  വാരഫലം  ഭൂതം ഭാവി വര്‍ത്തമാനം  today's astrology
Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 16 ബുധന്‍ 2022)

By

Published : Mar 16, 2022, 6:52 AM IST

ചിങ്ങം

നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്നുവെങ്കിൽ, എല്ലാം ശരിയാകും. എല്ലാ ഇടപാടുകളിലും നിങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കും. നിങ്ങളുടെ ഉറച്ച ദൃഢനിശ്ചയം വളരെ ബുദ്ധിമുട്ടുള്ള ജോലികൾ ശാന്തമായി പൂർത്തിയാക്കാൻ നിങ്ങളെ പ്രാപ്‌തമാക്കും.

കന്നി

അഹങ്കാരം മനസില്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യില്ല. എന്തുകൊണ്ടാണ് ഈ ഉപദേശം? കാരണം, ദിവസം മുഴുവൻ നിങ്ങൾക്ക് അനേകം പ്രതികൂല സംഭവങ്ങൾ, പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നത് വളരെ ശരിയാണെങ്കിലും അതില്‍ അഹങ്കരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. പ്രിയപ്പെട്ട സുഹൃത്തുക്കളെപ്പോലും അകറ്റുന്നതിന് ഇടയാക്കിയേക്കും.

തുലാം

ഇന്ന് നിങ്ങള്‍ക്ക് ഫലപ്രദമായ ദിവസമാണ്. വിവിധ മേഖലകളിലെ നേട്ടങ്ങൾ വരുമാനം വർധിക്കുന്നതിനൊപ്പം നിങ്ങളെ സന്തോഷവും സംതൃപ്‌തിയും ഉള്ളവരാക്കും. ചങ്ങാതിമാരെ കളിയാക്കുന്നത് കുറച്ചേക്കും. ഇത് അവരില്‍ നിന്നും ഇടപെടല്‍ നേടാന്‍ ഇടയാക്കും.

വൃശ്ചികം

നിങ്ങൾ ഒരുപാട് നാളായി വിഷമങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ആളാണ്. ഇന്ന്, ഒരുപക്ഷേ അവയൊക്കെ ഉള്ളിൽ നിന്ന് പുറത്തുവരുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആശ്വാസം നേടാന്‍ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം ചെവഴിക്കുക.

ധനു

നിങ്ങൾക്കിന്ന് ബലഹീനതയും അലസതയും പ്രകോപനവും അനുഭവപ്പെടും. കച്ചവടത്തിലെ താത്‌കാലിക തകരാറുകൾ‌ നിങ്ങളുടെ മാനസിക സമാധാനത്തെ ബാധിക്കും. പ്രശ്‌നമുള്ള സാഹചര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് സമപ്രായക്കാരുമായും എതിരാളികളുമായും.

മകരം

അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് ഇന്ന് സാധ്യതയുണ്ട്. ഇത് രണ്ട് കാരണങ്ങളാൽ ഉണ്ടാകാം: ആരോഗ്യ പ്രശ്‌നങ്ങൾ അല്ലെങ്കിൽ സാമൂഹിക കാരണങ്ങള്‍. വഴിയരികിലെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇന്ന് നിങ്ങളുടെ ചിന്താപ്രക്രിയയെ തടസപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

കുംഭം

നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും വളരെ സന്തുഷ്‌ടരാണ്. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾ എല്ലാ തരത്തിലുള്ള കുഴപ്പങ്ങളിലേക്കും കടന്നുചെന്നേക്കാം. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾ തളിക്കുന്ന സ്നേഹം, ഒന്നിലധികം വഴികളിലൂടെ നിങ്ങളുടെയടുത്തെത്തിച്ചേരും. കുടുംബം സ്വീകരിക്കുന്ന ഭക്തിപരമായ സമീപനം, നിങ്ങള്‍ക്ക് ആദരവും ബഹുമാനവും നേടിയെടുക്കാൻ ഇടയാക്കിയേക്കും.

മീനം

സ്വയം രൂപകൽപ്പന ചെയ്യുന്നതിനും പുതിയ രീതികൾ കണ്ടെത്തുന്നതിനും സമയം കണ്ടെത്തുക. നിങ്ങളുടെ അഭിനിവേശം തൊഴിലാണെങ്കിൽ, എല്ലാവരേയും മറികടക്കാൻ കഴിയുമെന്ന് ഉറപ്പാണ്.

മേടം

നിങ്ങളുടെ കുട്ടികൾ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയിലെത്താന്‍ സാധ്യത കാണുന്നു. നിങ്ങൾ ജോലിയിൽ ഏർപ്പെടുന്ന കാര്യങ്ങളുടെ അളവനുസരിച്ച്, എല്ലാ തീർപ്പാക്കാത്ത ജോലികളും പൂർത്തിയാക്കാൻ തീർച്ചയായും നിങ്ങൾക്കാകുന്നു. പൊതുമേഖലയില്‍ വൈദ്യസംബന്ധമായ ജോലി ചെയ്യാന്‍ ഇടയായാൽ നിങ്ങൾക്ക് ഇന്ന് ഭാഗ്യദിനമായിരിക്കും.

ഇടവം

നിങ്ങൾക്കിന്ന് ഒരു നൂതനമായ ദിവസമാണ്. നിങ്ങള്‍ ചെയ്യുന്ന ജോലി മറ്റുള്ളവരെ ആകർഷിക്കും, മറ്റുള്ളവരുടെ പ്രോത്സാഹനത്തിന് ഇടവരുത്തും. നിങ്ങളുടെ കീഴ്വഴക്കങ്ങൾ മാർഗനിർദേശത്തിൽ പ്രവർത്തിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇന്ന് നിങ്ങൾക്ക് വളരെ ഫലവത്തായ ഒരു ദിവസമാണ്.

മിഥുനം

ഇന്ന് നിങ്ങൾ ഒരു പ്രത്യേക ആളുമായി വൈകാരിക ബന്ധം സ്ഥാപിച്ചേക്കും. ഇക്കാരണത്താല്‍ നിങ്ങൾ ഇന്ന് സജീവമായി ഇടപെടാൻ സാധ്യതയുണ്ട്. നിസാരമോ സമ്മർദേമോ ആയ വിഷയങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, അത് രസകരമായി മനസിലൂടെ കടന്നുപോകാന്‍ അനുവദിക്കുക.

കര്‍ക്കടകം

ജോലി സംബന്ധിച്ച് സംസാരിക്കുമ്പോൾ നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസമല്ല. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍, അവര്‍ക്ക് നേരത്തേ ബാധിച്ച രോഗങ്ങള്‍ വീണ്ടും പിടിപെടാന്‍ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details